---
title: "ഓസ്കാർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച് വിൽ സ്മിത്"
english_title: "Actor Will Smith slaps presenter in the face during the 94th Oscars"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34318/actor-will-smith-slaps-presenter-in-the-face-during-the-94th-oscars"
published_at: "2022-03-28T09:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624131e5c7b68_will smith.jpg"
keywords: []
---

# ഓസ്കാർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച് വിൽ സ്മിത്

> **Lead Summary:** 94-ാമത് ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്. ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം.

## Article Content

94-ാമത് ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്. ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം.

ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

[**https://twitter.com/i/status/1508270997140615179**](https://twitter.com/i/status/1508270997140615179)

 ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാർ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. അതേസമയം, ഇത് മുൻകൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകർ പ്രതികരിച്ചിരിക്കുന്നത്. വിഷയത്തിൽ ഓസ്കർ അധികൃതരും വിശദീകരണം നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/34318/actor-will-smith-slaps-presenter-in-the-face-during-the-94th-oscars)