---
title: "എന്തിനാണ് വിനായകനെ മാത്രം ക്രൂശിക്കാന്‍ ഏല്‍പ്പിച്ചത്, നവ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍"
english_title: "Why only Vinayak was allowed to be crucified, criticisms against Navya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34313/why-only-vinayak-was-allowed-to-be-crucified-criticisms-against-navya"
published_at: "2022-03-28T09:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62412ced70355_navya.jpg"
keywords: []
---

# എന്തിനാണ് വിനായകനെ മാത്രം ക്രൂശിക്കാന്‍ ഏല്‍പ്പിച്ചത്, നവ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍

> **Lead Summary:** ഒരുത്തീ എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍, ആ സമയത്ത് വിനായകനൊപ്പം ഉണ്ടായിരുന്ന നടി നവ്യ നായര്‍, സംവിധായകന്‍ വികെ പ്രകാശ് എന്നിവര്‍ ആ പരാമര്‍ശത്തെ എതിര്‍ക്കുകയോ അതിനെതിരെ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.

## Article Content

ഒരുത്തീ എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍, ആ സമയത്ത് വിനായകനൊപ്പം ഉണ്ടായിരുന്ന നടി നവ്യ നായര്‍, സംവിധായകന്‍ വികെ പ്രകാശ് എന്നിവര്‍ ആ പരാമര്‍ശത്തെ എതിര്‍ക്കുകയോ അതിനെതിരെ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.

ഇത് ചൂണ്ടിക്കാട്ടി വിമര്‍ശനം ഇരുവര്‍ക്കും നേരെ ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ, നവ്യ നായര്‍ വിനായകനുവേണ്ടി പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

**

ഇപ്പോഴിതാ, നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ വിഷയത്തെ സംബന്ധിച്ച് ജിജി നിക്സണ്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

സ്ത്രീകളുടെ ശക്തി കാണിക്കാന്‍ താങ്കളെടുത്ത സിനിമയുടെ പ്രമോഷന്‍ , അറിഞ്ഞൊ അറിയാതെയോ, സ്ത്രീകളെ തരം താഴ്ത്തിക്കൊണ്ടു സ്ത്രീകളെ അപമാനിച്ചുകൊണ്ടു തന്നെ ആരംഭിച്ചതു ഏതായാലും കഷ്ടം ആയിപോയി.

[https://www.facebook.com/photo.php?fbid=1249848238872825&set=a.113480512509609&type=3**](https://www.facebook.com/photo.php?fbid=1249848238872825&set=a.113480512509609&type=3)

അങ്ങനെ വിവാദത്തിന്റെ മറപറ്റി , സിനിമ എന്തായാലും അതിഗംഭീരമായി പ്രമോട്ടു ചെയ്യപ്പെട്ടു ഇപ്പോള്‍ എല്ലാം കഴിഞ്ഞു, നിങ്ങള്‍ ‘മാപ്പു നാടകം ‘ അവതരിപ്പിക്കുക. എന്നിട്ടു വിനായകനെ പരസ്യമായി തളളിപ്പറഞ്ഞു അയാളുടെ സിനിമാ ജീവിതം തകര്‍ക്കുക. അയാളെ ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുത്തു രക്ഷപ്പെടുക. ജിജി കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34313/why-only-vinayak-was-allowed-to-be-crucified-criticisms-against-navya)