---
title: "നിറഞ്ഞുചിരിച്ച് മോഹൻലാല്‍, പോസ്  ശരിയാക്കി  മമ്മൂട്ടി"
english_title: "Mohanlal smiled and Mammootty corrected him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3431/mohanlal-smiled-and-mammootty-corrected-him"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152bca1dde69_ichakka.jpg"
keywords: []
---

# നിറഞ്ഞുചിരിച്ച് മോഹൻലാല്‍, പോസ്  ശരിയാക്കി  മമ്മൂട്ടി

> **Lead Summary:** മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയെ മുന്നില്‍നിന്ന് നയിക്കുന്നവര്‍. ഇരുവരും ഒന്നിക്കുമ്പോഴൊക്കെ ചിത്രങ്ങള്‍ വൻ ഹിറ്റായി മാറാറുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

## Article Content

മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയെ മുന്നില്‍നിന്ന് നയിക്കുന്നവര്‍. ഇരുവരും ഒന്നിക്കുമ്പോഴൊക്കെ ചിത്രങ്ങള്‍ വൻ ഹിറ്റായി മാറാറുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ക്യാമറ അടക്കമുള്ള സാങ്കേതിക കാര്യങ്ങളില്‍ ഏറെ താല്‍പര്യം കാട്ടുന്ന ആളാണ് മമ്മൂട്ടി. കുടുംബാംഗങ്ങളുടെ മാത്രമല്ല താരങ്ങളുടെയും ഫോട്ടോ മമ്മൂട്ടി എടുക്കാറുണ്ട്. മോഹൻലാലിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന മമ്മൂട്ടിയെയാണ് ഇപോള്‍ ചര്‍ച്ചയാകുന്ന ഫോട്ടോയില്‍ കാണുന്നത്. മോഹൻലാലിന്റെ ആരാധകൂട്ടായ്‍മയായ മോഹൻലാല്‍ ഫാൻസ് ക്ലബിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജില്‍ പുറത്തുവിട്ട ഫോട്ടോയില്‍ നിറഞ്ഞുചിരിക്കുന്ന മോഹൻലാലിനെയും പോസ് ശരിയാക്കുന്ന മമ്മൂട്ടിയെയും കാണാം.

എന്തായാലും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഫോട്ടോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ട്വല്‍ത്ത്‍മാനിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്‍മാൻ എത്തുക. മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. റത്തീന സംവിധാനം ചെയ്യുന്ന ചിത്രമായ പുഴുവിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. നടി പാര്‍വതി ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നത്. മനു ജഗദ് ആണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3431/mohanlal-smiled-and-mammootty-corrected-him)