പേളി മാണി-ശ്രീനിഷ് ദമ്പതികളുടെ മകൾ നിലയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവാറുണ്ട്. മകളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പേളിയും ശ്രീനിഷും ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. പേളിയുടെ അടുത്ത സുഹൃത്തായ ജിപിയോടും ആരാധകർ നില ബേബിയെക്കുറിച്ചുളള വിശേഷങ്ങൾ തിരക്കാറുണ്ട്. പേളിയുടെ നില ബേബിയെ ഇതുവരെ കണ്ടില്ലേയെന്ന് നിരവധി ആരാധകർ ജിപിയോട് തിരക്കിയിരുന്നു.
ഇപ്പോഴിതാ, ആദ്യമായി നില ബേബിയെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ജിപി. ഹൈദരാബാദിൽ സൈമ അവാർഡിനെത്തിയപ്പോഴായിരുന്നു ജിപി നിലയെ കണ്ടത്. നിലയ്ക്ക് ഒപ്പമുള്ള മനോഹരമായൊരു വീഡിയോയും ജിപി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഒരു മില്യണോളം ആളുകളാണ് ഈ വീഡിയോ കണ്ടത്.

കോവിഡ് കാലമായതിനാലാണ് നിലയെ പോയി കാണാൻ താമസിച്ചതെന്നും പേളിയുമായി ഒരു കുഞ്ഞ് വഴക്കുമുണ്ടായിരുന്നുവെന്നും ജിപി പറയുന്നു. പ്രഗ്നൻസി സമയത്ത് പേളിയെ വന്നു കാണാത്തതിലുള്ള ദേഷ്യത്തിൽ പേളി തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും വീഡിയോയിൽ ജിപി പറഞ്ഞു.

മിനിസ്ക്രീനിലെ സെലബ്രിറ്റി അവതാരകരാണ് പേളി മാണിയും ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെയാണ് പേളിയും ജിപിയും കൂടുതൽ ശ്രദ്ധ നേടുന്നത്. പേളി- ജിപി കോമ്പോ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടതാണ്. യഥാർത്ഥ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ഇരുവരും.
Content Highlight: When Nila saw the baby; GP with video

































