---
title: "ഷാരൂഖിന്റെ ഷേർട്ട്ലെസ് ചിത്രങ്ങൾ പങ്കുവെച്ച് മകൾ സുഹാന ഖാൻ"
english_title: "Now King Khan's daughter Suhana Khan has released a picture of Shah Rukh Khan as a gift to her fans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34264/now-king-khans-daughter-suhana-khan-has-released-a-picture-of-shah-rukh-khan-as-a-gift-to-her-fans"
published_at: "2022-03-27T20:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624082b13467e_suhana.jpg"
keywords: []
---

# ഷാരൂഖിന്റെ ഷേർട്ട്ലെസ് ചിത്രങ്ങൾ പങ്കുവെച്ച് മകൾ സുഹാന ഖാൻ

> **Lead Summary:** ലോകമെമ്പാടും നിരവധി ആരാധകരുള്ള ഇന്ത്യൻ സിനിമാ താരമാണ് ഷാരൂഖ് ഖാൻ. കുറേ നാളുകളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ഷാരൂഖ് വീണ്ടും പത്താൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ്.

## Article Content

ലോകമെമ്പാടും നിരവധി ആരാധകരുള്ള ഇന്ത്യൻ സിനിമാ താരമാണ് ഷാരൂഖ് ഖാൻ. കുറേ നാളുകളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ഷാരൂഖ് വീണ്ടും പത്താൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ്.

പത്താന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. സോഷ്യൽമീഡിയയോ മാധ്യമങ്ങളോ തുറന്നാൽ ഏറെയും പത്താൻ സിനിമയുടെ വിശേഷങ്ങളാണ്. പത്താന്റെ ഷൂട്ടിങ് സ്പെയിനിലാണ് നടക്കുന്നത്. ഈ മാസാം അവസാനത്തോടെ ഇന്ത്യയിൽ ഷാരൂഖ് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. 

പത്താൻ സിനിമയുടെ ഓരോ വിശേഷങ്ങളും നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ കിങ് ഖാന്റെ മകൾ സുഹാന ഖാൻ ആരാധകർക്ക് സമ്മാനമായി ഷാരൂഖിന്റെ ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. എയ്റ്റ് പാക്കിൽ ഷേർട്ട്ലെസ്സായി നീളൻ മുടി ഒതുക്കി കെട്ടി ഹോട്ടായി നിൽക്കുന്ന ഷാരൂഖാണ് ചിത്രത്തിലുള്ളത്.

'ഊ..ഫ് എന്റെ അച്ഛന് 56 വയസായി... ഒഴിവ്കഴിവുകൾ ഞങ്ങൾക്ക് അനുവദനീയമല്ല' എന്നാണ് ഷാരൂഖിന്റെ ഫോട്ടോ പങ്കുവെച്ച് സുഹാന ഖാൻ കുറിച്ചത്. ചിത്രം ‍ഞൊടിയിടയിൽ തരം​ഗമായി. പത്താൻ സിനിമയുടെ ഹാഷ്ടാ​ഗ് ഉൾപ്പെടുത്തിയാണ് സുഹാന ഇൻസ്റ്റ​ഗ്രാമിൽ ചിത്രം പങ്കുവെച്ചത്.

വയസ് അമ്പത്തിയാറ് ആയിട്ടും ഷാരൂഖ് എന്ന വ്യക്തിക്കുള്ളിലുള്ള അർപ്പണബോധത്തേയും നിശ്ചയദാർഢ്യത്തേയും അദ്ദേഹത്തിന്റെ ആരാധകർക്ക് കാണിച്ച് കൊടുക്കുകയാണ് ചിത്രങ്ങൾ പങ്കുവെച്ച് സുഹാന ചെയ്തത്. 2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് പത്താൻ.

സുഹാനയ്ക്ക് പുറമെ ഷാരൂഖിന്റെ പ്രിയ പത്നി ​ഗൗരി ഖാനും ഷാരൂഖിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 'പത്താൻ വൈബ് ഇഷ്ടപ്പെടുന്നു' എന്നാണ് ​ഗൗരി ഖാൻ കുറിച്ചത്. പത്താൻ സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വിവരങ്ങളും ആരാധകരിൽ വലിയ ആവേശം നിറയ്ക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ പത്താൻ റിലീസിന് വേണ്ടി കാത്തിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/34264/now-king-khans-daughter-suhana-khan-has-released-a-picture-of-shah-rukh-khan-as-a-gift-to-her-fans)