---
title: "അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ച മോഹന്‍ലാലിന് നേരെ കടുത്ത സൈബര്‍ ആക്രമണം"
english_title: "Cyber ​​attack on Mohanlal who shared his birthday wishes to Amritanandamayi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3426/cyber-attack-on-mohanlal-who-shared-his-birthday-wishes-to-amritanandamayi"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61519147f1acc_amritha.jpg"
keywords: []
---

# അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ച മോഹന്‍ലാലിന് നേരെ കടുത്ത സൈബര്‍ ആക്രമണം

> **Lead Summary:** അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ച മോഹന്‍ലാലിന് നേരെ കടുത്ത സൈബര്‍ ആക്രമണം. ‘അമൃത ലൈവ്’ ഒ.ടി.ടി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു കൊണ്ടാണ് അമൃതാന്ദമയിക്ക് താരം ജന്മദിനാശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിനെ പരിഹസിച്ചും ട്രോളി കൊണ്ടുമുള്ള വിദ്വേഷ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

## Article Content

അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ച മോഹന്‍ലാലിന് നേരെ കടുത്ത സൈബര്‍ ആക്രമണം. ‘അമൃത ലൈവ്’ ഒ.ടി.ടി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു കൊണ്ടാണ് അമൃതാന്ദമയിക്ക് താരം ജന്മദിനാശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിനെ പരിഹസിച്ചും ട്രോളി കൊണ്ടുമുള്ള വിദ്വേഷ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

നടന്റെ നിലവാരത്തെ ചോദ്യം ചെയ്യുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ”ആള്‍ ദൈവത്തെ ഒക്ക പിന്‍ തുണക്കുക എന്ന് വെച്ചാല്‍ ഇയാളുടെ നിലവാരം എവിടെ എത്തി”, ”ഈ 21ാം നൂറ്റാണ്ടില്‍ ഇമ്മാതിരി ആള്‍ദൈവത്തെ ഒക്കെ പൊക്കി പിടിച്ചു നടക്കുന്ന മോഹന്‍ലാല്‍ നിങ്ങളുടെ നിലവാരം കുറച്ചു കൂടുതല്‍ ആയല്ലോ. ഈ സ്ത്രീയെ അമ്മാ ദേവിയാക്കി ലാലേട്ടന്‍” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

”എല്ലാ വര്‍ഷവും നടക്കുന്ന മാമാങ്കം. മോഹന്‍ലാല്‍ സുധാമണിക്ക് പിറന്നാള്‍ ആശംസകള്‍ പോസ്റ്റ് ചെയ്യുന്നു. പതിവ് പരിപാടികള്‍ നടക്കുന്നു.. ലാലേട്ടന്‍ പതിവ് തെറ്റിക്കുകയും ഇല്ല. പൊങ്കാല ഒട്ടു കുറയുകകയും ഇല്ല…”, ”ഒരു പ്രത്യേക അറിയിപ്പ് – 2 ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു അമ്മയുടെ ചുംബനവും കെട്ടി പിടുത്തവും തുടങ്ങാന്‍ പോവുന്നത് ആണ്” എന്നിങ്ങനെ പരിഹസിച്ചുള്ള കമന്റുകളും എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3426/cyber-attack-on-mohanlal-who-shared-his-birthday-wishes-to-amritanandamayi)