---
title: "ഗോപിയുടെ  തീപ്പെട്ടി കൊള്ളി; 'വെട്ടം' നായികയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ"
english_title: "Gopi's matchbox burns; 'Vettam' heroine's new pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3425/gopis-matchbox-burns-vettam-heroines-new-pictures-go-viral"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6151842c493a2_baaavv.jpg"
keywords: []
---

# ഗോപിയുടെ  തീപ്പെട്ടി കൊള്ളി; 'വെട്ടം' നായികയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

> **Lead Summary:** പ്രിയദർശൻ - ദിലീപ് കൂട്ടുകെട്ടിലൊരുങ്ങിയ നർമ്മരസപ്രധാനമായ സിനിമയാണ് 'വെട്ടം'. വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രം. 17 കൊല്ലം മുമ്പിറങ്ങിയ സിനിമ ഇപ്പോഴും ടെലിവിഷനിലെത്തിയാൽ പലർക്കും കാണാനേറെ ഇഷ്ടമാണ്. ചിത്രത്തിൽ ദിലീപിനൊപ്പം നായികയായെത്തിയ വീണയെന്ന കഥാപാത്രമായെത്തിയ നടിയും മോഡലും നർത്തകിയുമായ ഭാവ്ന പാനിയെ ആ‍ർക്കും പെട്ടെന്ന് മറക്കാനാകില്ല. ഇൻസ്റ്റയിൽ സജീവമായ ഭാവ്നയുടെ പുത്തൻ ചിത്രങ്ങൾ കാണാം.

## Article Content

പ്രിയദർശൻ - ദിലീപ് കൂട്ടുകെട്ടിലൊരുങ്ങിയ നർമ്മരസപ്രധാനമായ സിനിമയാണ് 'വെട്ടം'. വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രം. 17 കൊല്ലം മുമ്പിറങ്ങിയ സിനിമ ഇപ്പോഴും ടെലിവിഷനിലെത്തിയാൽ പലർക്കും കാണാനേറെ ഇഷ്ടമാണ്. ചിത്രത്തിൽ ദിലീപിനൊപ്പം നായികയായെത്തിയ വീണയെന്ന കഥാപാത്രമായെത്തിയ നടിയും മോഡലും നർത്തകിയുമായ ഭാവ്ന പാനിയെ ആ‍ർക്കും പെട്ടെന്ന് മറക്കാനാകില്ല. ഇൻസ്റ്റയിൽ സജീവമായ ഭാവ്നയുടെ പുത്തൻ ചിത്രങ്ങൾ കാണാം.

ദിലീപിന്‍റെ മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നായ വെട്ടത്തിൽ മികച്ച വേഷമായിരുന്നു ഭാവ്ന പാനിക്ക് ലഭിച്ചത്.ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളിൽ തിളങ്ങിയ താരം നായികയായെത്തിയ ഒരേ ഒരു മലയാള സിനിമയാണ് വെട്ടം.കഥക്, ഒഡീസി നർത്തകി കൂടിയായ ഭാവ്ന ആമയും മുയലും എന്ന മലയാളം സിനിമയിൽ ഐറ്റം ഡാൻസറായും എത്തിയിട്ടുണ്ട്.

കോമഡിയും റൊമാന്‍സും സെന്റിമെന്‍സുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചിത്രത്തില്‍ നായിക വീണയായി എത്തി ഭാവ്‌ന പാനി കൈയ്യടി നേടി.ബോളിവുഡ് സിനിമകളിലാണ് ഭാവ്ന ഏറെയും തിളങ്ങിയത്.

2019ൽ പുറത്തിറങ്ങിയ സ്പേസ് മോംമ്സ് എന്ന സിനിമയിലാണ് ഭാവ്ന ഒടുവിൽ അഭിനയിച്ചത്.ഇൻസ്റ്റയിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് യോഗ ചിത്രങ്ങളും നൃത്ത വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.ഒറ്റ മലയാളം സിനിമയിലെ നായികയായിട്ടുള്ളൂവെങ്കിലും മലയാളി സിനിമാ പ്രേമികൾക്ക് ഏറെ പ്രിയമാണ് ഭാവ്നയെ. സിനിമാഗ്രൂപ്പുകളിലടക്കം വെട്ടം സിനിമയിലെ വീണയുടെ ചിത്രങ്ങൾ സഹിതം ഇപ്പോഴും പലരും കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3425/gopis-matchbox-burns-vettam-heroines-new-pictures-go-viral)