---
title: "അവരൊഴികെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ടട്ടട്ട ടടട്ട എന്ന മ്യൂസിക് ഇട്ട് നടക്കുകയാണ്: നവ്യ നായര്‍ പറയുന്നു."
english_title: "Except for them, everyone is walking around playing  music: says Navya Nair."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34248/except-for-them-everyone-is-walking-around-playing-music-says-navya-nair"
published_at: "2022-03-27T19:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62406731788ac_navya.jpg"
keywords: []
---

# അവരൊഴികെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ടട്ടട്ട ടടട്ട എന്ന മ്യൂസിക് ഇട്ട് നടക്കുകയാണ്: നവ്യ നായര്‍ പറയുന്നു.

> **Lead Summary:** മമ്മൂട്ടി ചിത്രം സിബിഐ അഞ്ചാം ഭാഗത്തിനായുള്ള ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പിലാണ് ആരാധകര്‍. അഞ്ചാം വട്ടവും മമ്മൂട്ടിയും സംവിധായകന്‍ കെ. മധുവും എസ് എന്‍ സാമിയുമൊക്കെ ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകര്‍ക്കുള്ളത്.

## Article Content

മമ്മൂട്ടി ചിത്രം സിബിഐ അഞ്ചാം ഭാഗത്തിനായുള്ള ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പിലാണ് ആരാധകര്‍. അഞ്ചാം വട്ടവും മമ്മൂട്ടിയും സംവിധായകന്‍ കെ. മധുവും എസ് എന്‍ സാമിയുമൊക്കെ ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകര്‍ക്കുള്ളത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് നടി നവ്യ നായര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കെ. മധു സ്വന്തം അമ്മാവനായതുകൊണ്ട് സിനിമയുടെ കഥ അറിയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് വളരെ രസകരമായാണ് നവ്യ ഉത്തരം നല്‍കുന്നത്. ഒരു അഭിമുഖത്തിലാണ് നവ്യ സി.ബി.ഐ 5നെ കുറിച്ച് സംസാരിക്കുന്നത്.

‘ആകെപ്പാടെ സി.ബി.ഐ 5ന്റെ ലൊക്കേഷനില്‍ അമ്മാവനും സ്വാമി അങ്കിളിനും മമ്മൂക്കക്കും മാത്രമാണ് ആ സിനിമയുടെ കഥ അറിയുകയുള്ളു. ബാക്കി എല്ലാവരും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ടട്ടട്ട ടടട്ട എന്ന മ്യൂസിക് ഇട്ട് നടക്കുകയാണ്,’ നവ്യ നായര്‍ പറയുന്നു.

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം നവ്യ നായര്‍ തിരിച്ചെത്തുന്ന വി.കെ. പ്രകാശ് ചിത്രമാണ് ‘ഒരുത്തീ’. നവ്യ നായരും വിനായകനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ഒരുത്തീയിലെത്തുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34248/except-for-them-everyone-is-walking-around-playing-music-says-navya-nair)