ക്രിയേറ്റീവായിട്ടുള്ള തമ്പ് നെയിലുകള്‍ ഇടൂ; താരങ്ങളുടെ വീഡിയോ വൈറലാകുന്നു

ക്രിയേറ്റീവായിട്ടുള്ള തമ്പ് നെയിലുകള്‍ ഇടൂ; താരങ്ങളുടെ വീഡിയോ വൈറലാകുന്നു
2022-03-27T14:07:00 | By Susmitha Surendran

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും . മിനിസ്‌ക്രീനില്‍ സജീവമാണ് മൃദുല വിജയ് യുവ കൃഷ്ണയും. സീരിയല്‍ മേഖലയില്‍ തിളങ്ങിനിന്നിരുന്ന താരങ്ങള്‍ പിന്നീട് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ താരങ്ങൾക്ക് നിരവധിയാണ് ആരാധകർ .

അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യമാണ് . ഇപ്പോള്‍ ഒരു കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ ദമ്പതികള്‍. ഗര്‍ഭിണിയായതോടെ തല്‍ക്കാലം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് മൃദുല.



യൂട്യൂബ് വീഡിയോയിലൂടെയാണ് ഇപ്പോൾ താരങ്ങളുടെ പുതിയ വിശേഷങ്ങൾ ഒക്കെ പങ്കുവെക്കാറുള്ളത് . ഏറ്റവും പുതിയതായി പങ്കുവെച്ച താരങ്ങളുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത് . തങ്ങളെ കുറിച്ച് വരുന്ന ഫേയ്ക്ക് ന്യൂസുകളെ കുറിച്ചാണ് ഇതില്‍ താരങ്ങള്‍ പറയുന്നത്.

നമ്മളുടെ വിശേഷങ്ങള്‍ പറഞ്ഞ് വീഡിയോ ചെയ്യുന്നതില്‍ തെറ്റില്ല, എന്നാല്‍ എന്തിനാണ് യൂട്യൂബ് വീഡിയോയില്‍ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തമ്പുകള്‍ കൊടുക്കുന്നതെന്ന് താരങ്ങള്‍ ചോദിക്കുന്നു. അത്തരത്തിലുള്ള കുറെ വീഡിയോ കണ്ടിട്ടുണ്ട്.



ഈ ലിങ്ക് ഓപ്പണ്‍ ആക്കാതെ ആണ് ഇതേ കുറിച്ച് ചോദിച്ചു ആളുകള്‍ നമ്മുടെ അടുത്ത് എത്തുന്നത്. ഞാനും ഏട്ടനും ഡിവോഴ്സായി എന്നത് വരെ വന്നുവെന്നായിരുന്നു മൃദുല പറഞ്ഞത്. എപ്പോഴാണ് അങ്ങനെ സംഭവിച്ചതെന്നായിരുന്നു ഇരുവരും ചോദിച്ചത്.

വ്യൂസ് കിട്ടാനായി ഇമ്മാതിരി തമ്പ് നെയില്‍ ചെയ്യുന്നതിനെ മലയാളത്തില്‍ പിതൃശൂന്യത എന്ന് പറയുമെന്നുമായിരുന്നു യുവ പറഞ്ഞത്. തന്തയില്ലായ്മത്തരമാണ് കാണിക്കുന്നത്.



ക്രിയേറ്റീവായിട്ടുള്ള തമ്പ് നെയിലുകള്‍ ഇടൂ. ഒരാളുടെ ജീവിതം കുളം തോണ്ടുന്ന തരത്തിലല്ല തമ്പ് നെയില്‍ ഇടേണ്ടത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ തമ്പ് നെയില്‍ ഇടുമ്പോഴാണ് ഒരു യൂട്യൂബര്‍ വിജയിക്കുന്നത് താരങ്ങള്‍ പറഞ്ഞു.

Content Highlight: Put Creative Thumbnails; The stars' video is going viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup