---
title: "ഇങ്ങനെ എന്നൊക്കെ പറഞ്ഞ് അവന്‍ എന്നോട് ചൂടാവുമായിരിക്കും; സൗബിനെക്കുറിച്ച് മമ്മൂട്ടി"
english_title: "A video of Mammootty talking about acting under Saub's direction has gone viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34216/a-video-of-mammootty-talking-about-acting-under-saubs-direction-has-gone-viral-on-social-media"
published_at: "2022-03-27T13:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62401e536835f_mammoooty.jpg"
keywords: []
---

# ഇങ്ങനെ എന്നൊക്കെ പറഞ്ഞ് അവന്‍ എന്നോട് ചൂടാവുമായിരിക്കും; സൗബിനെക്കുറിച്ച് മമ്മൂട്ടി

> **Lead Summary:** ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഓതിരം കടകം എന്ന ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് സൗബിന്‍. പിന്നാലെ മമ്മൂട്ടി നായകനാകുന്ന ചിത്രവും സൗബിന്‍ സംവിധാനം ചെയ്യും. ഇപ്പോഴിതാ സൗബിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

## Article Content

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഓതിരം കടകം എന്ന ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് സൗബിന്‍. പിന്നാലെ മമ്മൂട്ടി നായകനാകുന്ന ചിത്രവും സൗബിന്‍ സംവിധാനം ചെയ്യും. ഇപ്പോഴിതാ സൗബിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഭീഷ്മപര്‍വ്വം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് സൗബിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്നത്.

മമ്മൂക്കയെ വെച്ച് സിനിമ സംവിധാനം ചെയ്യുമ്പോള്‍ താങ്കള്‍ ഒരു കോ ആര്‍ട്ടിസ്റ്റ് ആയിരിക്കില്ലല്ലോയെന്നും അതുകൊണ്ട് തന്നെ കൂടെ അഭിനയിക്കുന്ന വേവ് ആയിരിക്കില്ലല്ലോ സംവിധാനം ചെയ്യുമ്പോള്‍ എന്ന സൗബിനോടുള്ള ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.

അവന്‍ എനിക്ക് കാര്യങ്ങള്‍ പറഞ്ഞു തരികയും ഇത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്നൊക്കെ പറയുകയും ചെയ്യും ഇല്ലേടാ, എന്നായിരുന്നു സൗബിനോടുള്ള മമ്മൂട്ടിയുടെ ചോദ്യം.

‘അങ്ങനെ അല്ല, ഇങ്ങനെ എന്നൊക്കെ പറഞ്ഞ് അവന്‍ ചൂടാവുമായിരിക്കും, പറയാനൊക്കൂല പിള്ളേരുടെ കാര്യമല്ലേ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇയാളെ ഒന്ന് ശരിയാക്കണം എന്ന് പറഞ്ഞ് തന്നെ ഡയരക്ട് ചെയ്യാന്‍ അവന്‍ വെയ്റ്റ് ചെയ്ത് ഇരിക്കുവാണെന്നും മമ്മൂട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34216/a-video-of-mammootty-talking-about-acting-under-saubs-direction-has-gone-viral-on-social-media)