'മരിച്ച് കിടക്കുന്ന മാലാഖയെ കണ്ടു, എന്റെ കൊച്ചുമകൾക്ക് പുതുജീവൻ കിട്ടിയതിന് ആ കുഞ്ഞ് നിമിത്തമായി ' - അവയവം സ്വീകരിച്ച കുഞ്ഞിന്റെ മുത്തച്ഛന്‍

'മരിച്ച് കിടക്കുന്ന മാലാഖയെ കണ്ടു, എന്റെ കൊച്ചുമകൾക്ക് പുതുജീവൻ കിട്ടിയതിന് ആ കുഞ്ഞ് നിമിത്തമായി ' - അവയവം സ്വീകരിച്ച കുഞ്ഞിന്റെ മുത്തച്ഛന്‍
Feb 15, 2026 03:42 PM | By Susmitha Surendran

മല്ലപ്പള്ളി: (https://truevisionnews.com/)  അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്‌കാരചടങ്ങുകൾ തുടങ്ങിയിരിക്കുകയാണ്. കണ്ണീരോടെ ആലിന് യാത്രാമൊഴി ചൊല്ലുകയാണ് കേരളം. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ വെച്ചാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നത്.

ആലിൻ ഷെറിന് ആദരാഞ്ജലി അർപ്പിക്കാനായി കേരളത്തിന്റെ വിവിധ കോണുകളിൽ നിന്നും ജനങ്ങൾ ഒഴുകി എത്തിയിരുന്നു. ഇക്കൂട്ടത്തിൽ ആലിന്റെ അവയവങ്ങൾ സ്വീകരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ആലിന്റെ കരൾ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിയായ ശ്രേയയുടെ മുത്തച്ഛൻ ചന്ദ്രന്‍ കണ്ണീരോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

തങ്ങളുടെ കൊച്ചുമകൾക്ക് ജീവിതം തിരിച്ചുനൽകിയ മാലാഖക്കുഞ്ഞിനെയും അവളുടെ കുടുംബത്തെയും കാണാൻ വേണ്ടി മാത്രമാണ് വന്നതെന്ന് ചന്ദ്രൻ വികാരാധീനനായി പറഞ്ഞു.

' ആലിനെ അവസാനമായി ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു. അവൾ കാരണമാണ് എന്റെ കൊച്ചുമകൾ ജീവിച്ചിരിക്കുന്നത്. അവളുടെ കുടുംബാംഗങ്ങളെ കണ്ട് നന്ദി പറയണമെന്ന് ഉണ്ടായിരുന്നു. ആലിന്റെ അപ്പൂപ്പനെ കണ്ടു, നന്ദി പറഞ്ഞു.

മാലാഖയെ കണ്ടു. മരിച്ച് കിടക്കുന്ന മാലാഖയെ കണ്ടു. എന്റെ കൊച്ചുമകൾക്ക് പുതുജീവൻ കിട്ടിയതിന് ആ കുഞ്ഞ് നിമിത്തമായി. പക്ഷെ അവരുടെ കുടുംബത്തിന്റെ വേദനയെ കുറിച്ച് ആലോചിക്കുമ്പോൾ എന്ത് പറയണമെന്ന് അറിയില്ല,' ഇടറലോടെ ചന്ദ്രൻ പറഞ്ഞു.

അതേസമയം ആലിൻ ഷെറിന് ആദരാഞ്ജലി അർപ്പിക്കാനായി കേരളത്തിന്റെ വിവിധ കോണുകളിൽ നിന്നും ജനങ്ങൾ ഒഴുകി എത്തിയിരുന്നു. ഇക്കൂട്ടത്തിൽ ആലിന്റെ അവയവങ്ങൾ സ്വീകരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ആലിന്റെ കരൾ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിയായ ശ്രേയയുടെ മുത്തച്ഛൻ ചന്ദ്രന്‍ കണ്ണീരോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

തങ്ങളുടെ കൊച്ചുമകൾക്ക് ജീവിതം തിരിച്ചുനൽകിയ മാലാഖക്കുഞ്ഞിനെയും അവളുടെ കുടുംബത്തെയും കാണാൻ വേണ്ടി മാത്രമാണ് വന്നതെന്ന് ചന്ദ്രൻ വികാരാധീനനായി പറഞ്ഞു.

' ആലിനെ അവസാനമായി ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു. അവൾ കാരണമാണ് എന്റെ കൊച്ചുമകൾ ജീവിച്ചിരിക്കുന്നത്. അവളുടെ കുടുംബാംഗങ്ങളെ കണ്ട് നന്ദി പറയണമെന്ന് ഉണ്ടായിരുന്നു. ആലിന്റെ അപ്പൂപ്പനെ കണ്ടു, നന്ദി പറഞ്ഞു.

മാലാഖയെ കണ്ടു. മരിച്ച് കിടക്കുന്ന മാലാഖയെ കണ്ടു. എന്റെ കൊച്ചുമകൾക്ക് പുതുജീവൻ കിട്ടിയതിന് ആ കുഞ്ഞ് നിമിത്തമായി. പക്ഷെ അവരുടെ കുടുംബത്തിന്റെ വേദനയെ കുറിച്ച് ആലോചിക്കുമ്പോൾ എന്ത് പറയണമെന്ന് അറിയില്ല,' ഇടറലോടെ ചന്ദ്രൻ പറഞ്ഞു.

Organ donation, AlinSherinAbraham, cremation

Next TV

Related Stories
ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Feb 15, 2026 03:29 PM

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച...

Read More >>
   ശബരിമല യുവതീപ്രവേശനം: 'യുഡിഎഫ് സർക്കാരിന് യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്' - രമേശ്‌ ചെന്നിത്തല

Feb 15, 2026 02:25 PM

ശബരിമല യുവതീപ്രവേശനം: 'യുഡിഎഫ് സർക്കാരിന് യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്' - രമേശ്‌ ചെന്നിത്തല

ശബരിമല യുവതീപ്രവേശനം: ' സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് രമേശ്‌...

Read More >>
പ്രാർത്ഥനകൾ വിഫലം: പരവൂരിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

Feb 15, 2026 01:59 PM

പ്രാർത്ഥനകൾ വിഫലം: പരവൂരിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

പരവൂരിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി....

Read More >>
Top Stories

News Roundup