---
title: "ബ്രാ കാണുന്ന വസ്ത്രം ധരിച്ചതിന് നടിയ്ക്ക് വിമര്‍ശനം; വിമര്‍ശകരോട് നടി ചെയ്തത്  ഇങ്ങനെ ..."
english_title: "Criticism of the actress for wearing a bra-seeing dress; This is what the actress did to the critics ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/3421/criticism-of-the-actress-for-wearing-a-bra-seeing-dress-this-is-what-the-actress-did-to-the-critics"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6151677f0ffef_urfi.jpg"
keywords: []
---

# ബ്രാ കാണുന്ന വസ്ത്രം ധരിച്ചതിന് നടിയ്ക്ക് വിമര്‍ശനം; വിമര്‍ശകരോട് നടി ചെയ്തത്  ഇങ്ങനെ ...

> **Lead Summary:** വസ്ത്ര ധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ്‌ബോസ് ഒടിടി താരമായ ഉര്‍ഫി ജാവേദ് കേട്ടത്. നീല ജീന്‍സും ബ്രാ കാണുന്ന തരത്തില്‍ വെട്ടി നിര്‍ത്തിയ ജാക്കറ്റും ധരിച്ച് എത്തിയതിനായിരുന്നു ഉര്‍ഫി ജാവേദ് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടത്.

## Article Content

വസ്ത്ര ധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ്‌ബോസ് ഒടിടി താരമായ ഉര്‍ഫി ജാവേദ് കേട്ടത്. നീല ജീന്‍സും ബ്രാ കാണുന്ന തരത്തില്‍ വെട്ടി നിര്‍ത്തിയ ജാക്കറ്റും ധരിച്ച് എത്തിയതിനായിരുന്നു ഉര്‍ഫി ജാവേദ് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടത്.

മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴായിരുന്നു താരം ഈ ഡ്രസ് ധരിച്ചത്. നടിയെ പാപ്പരാസികള്‍ പൊതിയുകയും നടിയുടെ ചിത്രം എടുക്കുകയും ചെയ്തു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനമാണ് നടി നേരിട്ടത്.

എന്നാല്‍ ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന തരത്തിലുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. ബ്രാ കാണിച്ചതിന് വിമര്‍ശനം നേരിട്ടപ്പോള്‍ ബ്രാ ധരിക്കാത്ത ചിത്രം പങ്കുവച്ചാണ് താരം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.ബാക്ക് ലെസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ”എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാന്‍ എന്റെ സ്‌റ്റൈലില്‍ അത് ചെയ്തു”- ഉര്‍ഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

നിരവധി പേരാണ് താരത്തിനെ അനുകൂലിച്ച് എത്തിയിരിക്കുന്നത്. വസ്ത്രം ധരിക്കുന്നത് അവനവന്റെ ഇഷ്ടമാണ്. മറ്റുള്ളവര്‍ക്ക് അതില്‍ അഭിപ്രായം പറയുന്നത് അരോചകമാണെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3421/criticism-of-the-actress-for-wearing-a-bra-seeing-dress-this-is-what-the-actress-did-to-the-critics)