---
title: "ഒരു തരത്തിലും ഞാന്‍ ചെയ്യില്ല എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്; ആറാട്ടിനെക്കുറിച്ച് ബി ഉണ്ണിക്കൃഷ്ണന്‍"
english_title: "Now Unnikrishnan has shared some interesting experiences during the shooting of the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34201/now-unnikrishnan-has-shared-some-interesting-experiences-during-the-shooting-of-the-film"
published_at: "2022-03-27T12:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62400a5826517_llal.jpg"
keywords: []
---

# ഒരു തരത്തിലും ഞാന്‍ ചെയ്യില്ല എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്; ആറാട്ടിനെക്കുറിച്ച് ബി ഉണ്ണിക്കൃഷ്ണന്‍

> **Lead Summary:** മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 18 നായിരുന്നു തീയേറ്ററുകളില്‍ റിലീസ് ചെയ്തത്.

## Article Content

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 18 നായിരുന്നു തീയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തെ ചില രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിക്കൃഷ്ണന്‍. ചിത്രത്തിലെ ചില രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ഉണ്ണികൃഷ്ണന്‍. ചില ഷൂട്ടുകള്‍ പ്രയാസപ്പെടുത്തിയെങ്കിലും മൊത്തത്തില്‍ ആറാട്ട് നല്ല ഫണ്ണായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം അനുഭവങ്ങള്‍ പങ്കുവെച്ചത്. ‘രാത്രികാലങ്ങളില്‍ എന്റേയും ഉദയന്റേയുമൊപ്പം കുറേനേരം വര്‍ത്തമാനം പറഞ്ഞിട്ടാണ് ലാല്‍ സാറ് പോകുന്നത്. എല്ലാ തവണയും പോവുമ്പോള്‍ പുള്ളി കോറിഡോറില്‍ കൂടി ഞങ്ങളെ കാണിക്കാനായി ഒരു പ്രത്യേക രീതിയില്‍ നടക്കും.

മൂന്നാമത്തെ ദിവസം ഷൂട്ടിനായി വന്നപ്പോള്‍ ഇന്നത്തെ ഷൂട്ടില്‍ എനിക്ക് ആ നടപ്പ് വേണമെന്ന് പറഞ്ഞു. ഒരു തരത്തിലും ഞാന്‍ ചെയ്യില്ല എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അങ്ങനെയല്ല എനിക്കത് വേണമെന്ന് ഞാന്‍ പറഞ്ഞു. പിന്നെ പുള്ളി അത് ചെയ്തു. ഭയങ്കര രസകരമായ ഒരു ഷൂട്ട് ആയിരുന്നു അത്. ഉണ്ണിക്ക്ൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34201/now-unnikrishnan-has-shared-some-interesting-experiences-during-the-shooting-of-the-film)