---
title: "സൂപ്പർ ഹോട്ട് നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പൻ"
english_title: "Sania Iyyappan with super hot dance steps"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3420/sania-iyyappan-with-super-hot-dance-steps"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615164096e92a_saniya.jpg"
keywords: []
---

# സൂപ്പർ ഹോട്ട് നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പൻ

> **Lead Summary:** റിയാലിറ്റി ഷോയിലൂടെ അഭിനയലോകത്തേക്കെത്തി നടിയാണ് സാനിയ ഇയ്യപ്പൻ. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷരുടെ പ്രിയങ്കരിയായി മാറുന്നത്. ശേഷം ലൂസിഫറിലും ദി പ്രീസ്റ്റിലുമടക്കം താരം തകർപ്പൻ പ്രകടനം ആണ് സാനിയ കാഴ്ചവച്ചത്. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് ഒടുവിൽ സാനിയയുടേതായി പുറത്തിറങ്ങിയത്.

## Article Content

റിയാലിറ്റി ഷോയിലൂടെ അഭിനയലോകത്തേക്കെത്തി നടിയാണ് സാനിയ ഇയ്യപ്പൻ. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷരുടെ പ്രിയങ്കരിയായി മാറുന്നത്. ശേഷം ലൂസിഫറിലും ദി പ്രീസ്റ്റിലുമടക്കം താരം തകർപ്പൻ പ്രകടനം ആണ് സാനിയ കാഴ്ചവച്ചത്. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് ഒടുവിൽ സാനിയയുടേതായി പുറത്തിറങ്ങിയത്.

ദുൽഖറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന പുതിയ സിനിമയിലും സാനിയ അഭിനയിക്കുന്നുണ്ട്. ഇടയ്ക്ക് ട്രോളുകളും, സൈബർ അറ്റാക്കും നേരിടേണ്ടി വരാറുള്ള സാനിയ സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.

[https://www.instagram.com/reel/CUPn-2Nl2cP/?utm_medium=copy_link](https://www.instagram.com/reel/CUPn-2Nl2cP/?utm_medium=copy_link)

ഇപ്പോഴിതാ സാനിയ പങ്കുവെച്ച ഒരു കിടിലൻ സൂപ്പർ ഹോട്ട് നൃത്തച്ചുവടുകളാണ് ശ്രദ്ധ നേടുന്നത്. ഡോജ ക്യാറ്റിൻ്റെ വുമൺ എന്ന ഗാനത്തിന് ചുവടുവെച്ച് സാനിയ പങ്കുവെച്ച പുത്തൻ ഇൻസ്റ്റാ റീൽസ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിട്ടുണ്ട്.നേരത്തേയും നടി ഹോട്ട് ലുക്കിലുള്ള നിരവധി ചിത്രങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോകളിൽ മിന്നും പ്രകടനം കാഴ്ച വച്ചുകൊണ്ടിരുന്ന സാനിയ സിനിമയിൽ ബാലതാരമായി ബാല്യകാലസഖി, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു.

അതിനാൽ തന്നെ സാനിയയ്ക്ക് നിരവധി ഫോളോവേഴ്സുമുണ്ട്. മികച്ച നർത്തകി കൂടിയായ സാനിയയുടെ സ്പെഷലൈസേഷൻ കണ്ടംപെററി സ്റ്റൈലിങ്ങിലാണ്. സോഷ്യൽ മീഡിയയിലെ ഗ്ലാമറസ് ക്വീൻ എന്നാണ് സാനിയ ആരാധകർക്കിടയിൽ പോലും അറിയപ്പെടുന്നത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുള്ള സാനിയ തൻ്റെ യാത്രകളുടെ ഫോട്ടോസും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഭിനയത്തോടൊപ്പം മോഡലിംഗിലും മികവ് കാട്ടുന്ന താരം കൂടിയായ സാനിയ ഇയ്യപ്പൻ്റെ ഫാഷൻ ഫോട്ടോഗ്രഫി ചിത്രങ്ങളും ഏറെ കൈയ്യടികൾ വാങ്ങാറുണ്ട്.

സാനിയയായിരുന്നു ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത്. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായും സാനിയ ഇയ്യപ്പൻ അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയ ആയിരുന്നു. തുടർന്നാണ് ക്വീൻ എന്ന ചിത്രത്തിലൂടെ സാനിയ നായികയായി അരങ്ങേറിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3420/sania-iyyappan-with-super-hot-dance-steps)