---
title: "12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു "
english_title: "Mohanlal and Shaji Kailas reunite after 12 years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3419/mohanlal-and-shaji-kailas-reunite-after-12-years"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61515da9326cc_.jpg"
keywords: []
---

# 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു 

> **Lead Summary:** സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. സിനിമയുടെ പൂജ ചടങ്ങളുടെ ചിത്രങ്ങളാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഷാജി കൈലാസും പങ്കുവച്ചിരിക്കുന്നത്. 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്.

## Article Content

സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. സിനിമയുടെ പൂജ ചടങ്ങളുടെ ചിത്രങ്ങളാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഷാജി കൈലാസും പങ്കുവച്ചിരിക്കുന്നത്. 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്.

രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം. മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ എത്തിയ ആറാം തമ്പുരാന്‍, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ സിനിമകളെല്ലാം ഹിറ്റ് ആയിരുന്നു.

കാത്തിരിപ്പ് അവസാനിച്ചു എന്നു തുടങ്ങുന്ന കുറിപ്പോടെയായിരുന്നു ഷാജി കൈലാസിനൊപ്പം വീണ്ടും ഒന്നിക്കുന്ന സന്തോഷം മോഹന്‍ലാല്‍ പങ്കുവച്ചത്. അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നേരത്തെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗിലായിരുന്നു താരം.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്. കടുവ ആണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3419/mohanlal-and-shaji-kailas-reunite-after-12-years)