---
title: "കാത്തിരിപ്പിന് വിരാമം; സീതയും ഇന്ദ്രനും വീണ്ടും മിനിസ്‌ക്രീനിലെത്തുന്നു"
english_title: "Sita and Indra return to the miniscreen serial news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34151/sita-and-indra-return-to-the-miniscreen-serial"
published_at: "2022-03-27T08:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fcfae95cea_sita.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം; സീതയും ഇന്ദ്രനും വീണ്ടും മിനിസ്‌ക്രീനിലെത്തുന്നു

> **Lead Summary:** **കാ**ത്തിരിപ്പിന് വിരാമം... രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന്റെ പ്രിയങ്കരിയായ സീത തിരികെയെത്തുന്നു. പ്രേക്ഷകര്‍ പ്രിയപ്പെട്ട പ്രണയ ജോഡികള്‍ സീതയും ഇന്ദ്രനും വീണ്ടും മിനിസ്‌ക്രീനിലെത്തുന്നു.

## Article Content

**കാ**ത്തിരിപ്പിന് വിരാമം... രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന്റെ പ്രിയങ്കരിയായ സീത തിരികെയെത്തുന്നു. പ്രേക്ഷകര്‍ പ്രിയപ്പെട്ട പ്രണയ ജോഡികള്‍ സീതയും ഇന്ദ്രനും വീണ്ടും മിനിസ്‌ക്രീനിലെത്തുന്നു.

‘സീത’ എന്ന ജനപ്രിയ പരമ്പരയുടെ രണ്ടാംഭാഗമായ ‘സീതപ്പെണ്ണ്’ ആണ് ഫ്ളാവേഴ്‌സ് ടിവിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്വാസികയും ഷാനവാസുമാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. ഇരുവരും ചേർന്നുള്ള പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 28 മുതൽ തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക.

സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷക പ്രീതിനേടിയ പരമ്പരയാണ് സീത. സീരിയൽ താരം സ്വാസ്വികയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തതും ഈ പരമ്പരയായിരുന്നു. സീതയ്ക്ക് പിന്നാലെ തിരക്കേറിയ താരമായി മാറി സ്വാസിക വെള്ളിത്തിരയിലും.

### Related Links & Sources
- [Original Story Source](https://moviemax.in/news/34151/sita-and-indra-return-to-the-miniscreen-serial)