---
title: "മാനസികമായി തകർന്നപ്പോഴുള്ള എൻ്റെ മുഖമൊന്നും നിങ്ങൾ കാണാതിരിക്കുന്നത് തന്നെയാണ് നല്ലത്; മനസ്സ് തുറന്ന് താരം "
english_title: "It is better that you do not see my face when I am mentally broken; The actress  open her  mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3413/it-is-better-that-you-do-not-see-my-face-when-i-am-mentally-broken-the-actress-open-her-mind"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6150477ac32f8_ach.jpg"
keywords: []
---

# മാനസികമായി തകർന്നപ്പോഴുള്ള എൻ്റെ മുഖമൊന്നും നിങ്ങൾ കാണാതിരിക്കുന്നത് തന്നെയാണ് നല്ലത്; മനസ്സ് തുറന്ന് താരം 

> **Lead Summary:** മലയാളികളുടെ സ്വന്തം നീലത്താമരയാണ് നടി അർച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ വളരെ ആക്ടീവായ അർച്ചന ഏറെക്കാലങ്ങൾക്ക് ശേഷം ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഒരു ഭാഗം പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. സിനിമാ വിശേഷങ്ങളും ജീവിതത്തിലെ വിശേഷങ്ങളുമൊക്കെ അർച്ചന അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

## Article Content

മലയാളികളുടെ സ്വന്തം നീലത്താമരയാണ് നടി അർച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ വളരെ ആക്ടീവായ അർച്ചന ഏറെക്കാലങ്ങൾക്ക് ശേഷം ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഒരു ഭാഗം പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. സിനിമാ വിശേഷങ്ങളും ജീവിതത്തിലെ വിശേഷങ്ങളുമൊക്കെ അർച്ചന അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

മലയാളത്തിലേക്ക് തിരിച്ചെത്താത്തത് എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് ക്ഷണം ലഭിക്കാത്തതിനാലാണെന്നും ഈ ചോദ്യം എന്നോടല്ല സംവിധായകരോടൊക്കെയാണ് ചോദിക്കേണ്ടത് എന്നുമൊക്കെയായിരുന്നു അർച്ചന നൽകിയ മറുപടി. സൈബറിടത്തിൽ സജീവമായ അർച്ചന പലപ്പോഴും തൻ്റെ പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.

സ്റ്റാൻഡ് അപ് കൊമേഡിയനായി പേരുകേട്ട അബീഷാണ് അർച്ചനയെ വിവാഹം കഴിച്ചത്. ചെറുപ്പം മുതല്‍ തന്നെ അര്‍ച്ചനയും അബീഷും തമ്മില്‍ പരിചയക്കാർ ആയിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്. ഇവരുടെ വിവാഹ വീഡിയോ ഏറെ വൈറലായിരുന്നു.

എന്നാൽ വിവാഹത്തിന് പിന്നാലെ ഇവർ പിരിഞ്ഞതായ വാർത്തകളും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതുവരെ താരമോ അബീഷോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ അഭിമുഖത്തിൽ താൻ ജീവിതത്തിൽലെ പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ടതിനെ കുറിച്ചും അതിനെ തുടർന്നും പോസിറ്റീവായും സന്തോഷവതിയായും തുടരുന്നതിനെ കുറിച്ചും അർച്ചന കവി പറയുകയാണ്.

അങ്ങനെ ജീവിതത്തിൽ പോസിറ്റീവായി കഴിയുന്നതിലൊരു പ്രിൻസിപ്പിൾ ഉള്ള ആളൊന്നുമല്ലെന്ന് അർച്ചന പറഞ്ഞു. തനിക്ക് വലിയൊരു സപ്പോർട്ട് സിസ്റ്റമുണ്ട്. കുടുംബവും കൂട്ടുകാരുമാണ് തനിക്ക് വലിയ പിന്തുണയായി കൂടെ നിന്നതെന്ന് അർച്ചന പറഞ്ഞു. ഞാൻ ഹാപ്പിയായിരിക്കുന്നുണ്ട് എങ്കിൽ അതിൻ്റെ കാരണം അവർ തന്നെയാണ് എന്ന് അർച്ചന പറഞ്ഞു.

വലിയ സപ്പോർട്ടോടെ കുടുംബം കൂടെയുണ്ടായിരുന്നു മാനസികമായി തകർന്നപ്പോഴുള്ള എൻ്റെ മുഖമൊന്നും നിങ്ങൾ കാണാതിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് നടി പറയുന്നു. ആ സമയങ്ങളിലൊക്കെ എനിക്കെൻ്റെ കുടുംബം വലിയ സപ്പോർട്ടോടെ കൂടെയുണ്ടായിരുന്നു. അതാണ് അതിനു പിന്നിലുള്ള ഏറ്റവും വലിയ കാരണമെന്നും അർച്ചന നിറചിരിയോടെ പറഞ്ഞു. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അര്‍ച്ചന, അഭിയും ഞാനും, പട്ടം പോലെ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3413/it-is-better-that-you-do-not-see-my-face-when-i-am-mentally-broken-the-actress-open-her-mind)