---
title: "തന്തയില്ലായ്മത്തരമാണ് കാണിക്കുന്നത് ; ഒടുവില്‍ പ്രതികരിച്ച് ദമ്പതികള്‍"
english_title: "Now a video shared by Mridula Vijay Yuva Krishna is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34123/now-a-video-shared-by-mridula-vijay-yuva-krishna-is-going-viral"
published_at: "2022-03-26T21:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f3e59656df_mrudula.jpg"
keywords: []
---

# തന്തയില്ലായ്മത്തരമാണ് കാണിക്കുന്നത് ; ഒടുവില്‍ പ്രതികരിച്ച് ദമ്പതികള്‍

> **Lead Summary:** മിനിസ്‌ക്രീനില്‍ സജീവമാണ് മൃദുല വിജയ് യുവ കൃഷ്ണയും. സീരിയല്‍ മേഖലയില്‍ തിളങ്ങിനിന്നിരുന്ന താരങ്ങള്‍ പിന്നീട് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ ദമ്പതികള്‍. ഗര്‍ഭിണിയായതോടെ തല്‍ക്കാലം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് മൃദുല.

## Article Content

മിനിസ്‌ക്രീനില്‍ സജീവമാണ് മൃദുല വിജയ് യുവ കൃഷ്ണയും. സീരിയല്‍ മേഖലയില്‍ തിളങ്ങിനിന്നിരുന്ന താരങ്ങള്‍ പിന്നീട് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ ദമ്പതികള്‍. ഗര്‍ഭിണിയായതോടെ തല്‍ക്കാലം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് മൃദുല.

ഇപ്പോള്‍ ഇവര്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. തങ്ങളെ കുറിച്ച് വരുന്ന ഫേയ്ക്ക് ന്യൂസുകളെ കുറിച്ചാണ് ഇതില്‍ താരങ്ങള്‍ പറയുന്നത്.

നമ്മളുടെ വിശേഷങ്ങള്‍ പറഞ്ഞ് വീഡിയോ ചെയ്യുന്നതില്‍ തെറ്റില്ല, എന്നാല്‍ എന്തിനാണ് യൂട്യൂബ് വീഡിയോയില്‍ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തമ്പുകള്‍ കൊടുക്കുന്നതെന്ന് താരങ്ങള്‍ ചോദിക്കുന്നു. അത്തരത്തിലുള്ള കുറെ വീഡിയോ കണ്ടിട്ടുണ്ട്.

ഈ ലിങ്ക് ഓപ്പണ്‍ ആക്കാതെ ആണ് ഇതേ കുറിച്ച് ചോദിച്ചു ആളുകള്‍ നമ്മുടെ അടുത്ത് എത്തുന്നത്. ഞാനും ഏട്ടനും ഡിവോഴ്സായി എന്നത് വരെ വന്നുവെന്നായിരുന്നു മൃദുല പറഞ്ഞത്. എപ്പോഴാണ് അങ്ങനെ സംഭവിച്ചതെന്നായിരുന്നു ഇരുവരും ചോദിച്ചത്.

വ്യൂസ് കിട്ടാനായി ഇമ്മാതിരി തമ്പ് നെയില്‍ ചെയ്യുന്നതിനെ മലയാളത്തില്‍ പിതൃശൂന്യത എന്ന് പറയുമെന്നുമായിരുന്നു യുവ പറഞ്ഞത്. തന്തയില്ലായ്മത്തരമാണ് കാണിക്കുന്നത്. ക്രിയേറ്റീവായിട്ടുള്ള തമ്പ് നെയിലുകള്‍ ഇടൂ.

ഒരാളുടെ ജീവിതം കുളം തോണ്ടുന്ന തരത്തിലല്ല തമ്പ് നെയില്‍ ഇടേണ്ടത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ തമ്പ് നെയില്‍ ഇടുമ്പോഴാണ് ഒരു യൂട്യൂബര്‍ വിജയിക്കുന്നത് താരങ്ങള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34123/now-a-video-shared-by-mridula-vijay-yuva-krishna-is-going-viral)