---
title: "'വെന്ത് തനിന്തത് കാടി'ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്"
english_title: "Character poster of 'Venth Thaninthath Kadu' is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34118/character-poster-of-venth-thaninthath-kadu-is-out"
published_at: "2022-03-26T21:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f35655f9d9_film.jpg"
keywords: []
---

# 'വെന്ത് തനിന്തത് കാടി'ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

> **Lead Summary:** ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രം 'വെന്ത് തനിന്തത് കാടി'ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മലയാളികളുടെ പ്രിയ താരം നീരജ് മാധവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

## Article Content

ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രം 'വെന്ത് തനിന്തത് കാടി'ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മലയാളികളുടെ പ്രിയ താരം നീരജ് മാധവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തന്റെ പിറന്നാൾ ദിനമായ ഇന്ന് ചിത്രം പങ്കുവയ്ക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണെന്നും നീരജ് കുറിച്ചു.

[**https://www.facebook.com/photo.php?fbid=519691296191721&set=a.287653092728877&type=3**](https://www.facebook.com/photo.php?fbid=519691296191721&set=a.287653092728877&type=3)

ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എആർ റഹ്‌മാൻ ആണ്. ചിത്രത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നെ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നടൻ സിദ്ദിഖ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. കയാടു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34118/character-poster-of-venth-thaninthath-kadu-is-out)