തമിഴ്, തെലുങ്ക, കന്നഡ ചിത്രങ്ങളിലൂട സൗത്ത് ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട് നടിയായി മാറുകയായിരുന്നു. മലയാളത്തിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും
നടി ശ്രദ്ധിക്കപ്പെട്ടത് 2010 ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങളും അമലയ്ക്ക് നേടി കൊടുത്തു.അന്യാഭാഷ ചിത്രങ്ങളിൽ സജീവമായ അമല മലയാള വിട്ടിരുന്നില്ല.
മികച്ച ചിത്രങ്ങളിൽ എത്തുകയും ചെയ്തിരുന്നു. ഇത് നമ്മുടെ കഥ, റൺ ബേബി റൺ,ഒരു ഇന്ത്യൻ പ്രണയകഥ, മിലി,ലൈലാ ഓ ലൈലാ, രണ്ടു പെൺകുട്ടികൾ,ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയവ അമലയുടെ മലയാള ചിത്രങ്ങളായിരുന്നു.
റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ എന്നിവ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമലയോട് നടി അനു സിത്താര വെളിപ്പെടുത്തിയ സംഭവമാണ്.
ഒരു അഭിമുഖത്തിൽ ഇനു സിത്താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അമലപോൾ, അനു സിത്താര ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസ്.
ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അമലയുടെ അമ്മയായി ഒരു ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് നടിയോട് വെളിപ്പെടുത്തിയത്. . ഇത് കേട്ട് അമലാ പോൾ ഞെട്ടിപ്പോയി എന്നാണ് അനു സിത്താര പറയുന്നത്, .
ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ അമലയുടെ അമ്മയായി താൻ അഭിനയിച്ചിട്ടുണ്ട് എന്നാണ് അനു പറഞ്ഞത്. ചിത്രത്തിൽ അമല പോളിന്റെ അമ്മയായി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. എന്നാൽ അവരുടെ കൗമാരകാകലം അവതരിപ്പിച്ചത് അനു സിത്താരയാണ്.
ഈ വിവരം അറിയാതിരുന്ന അമല പോൾ ഞെട്ടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. അതേ വർഷം തന്നെ ഇന്ത്യൻ പ്രണയകഥ'യിലും നടി അഭിനയിച്ചു.
ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് ,ഒരു കുപ്രസിദ്ധ പയ്യൻ,ക്യാപ്റ്റൻ,മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ എത്തുകയായിരുന്നു,.
Amala Paul is an actress who has become a favorite star not only of Malayalam cinema but also of the South Indian audience