ദിലീപിനെക്കാളും എത്രയോ അന്തസ്സുണ്ട് വിനായകന്: കമൻ്റ് വൈറലാകുന്നു

ദിലീപിനെക്കാളും എത്രയോ അന്തസ്സുണ്ട് വിനായകന്: കമൻ്റ് വൈറലാകുന്നു
2022-03-26T19:20:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സിൻസി അനിൽ. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളും എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്. 

നടി ആക്രമിക്കപ്പെട്ട കേസിൽ പലപ്പോഴും രൂക്ഷമായ വിമർശനങ്ങളാണ് ഇവർ നടത്തിക്കൊണ്ട് രംഗത്തെത്തിയത്. അതിൻറെ പേരിൽ വലിയ രീതിയിലുള്ള അഭിനന്ദനങ്ങളും വിമർശനങ്ങളും ഇവർ ഒരുപോലെ നേരിട്ടിട്ടുണ്ട്.



കഴിഞ്ഞ കുറേ ദിവസങ്ങളായി വിനായകൻ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു പത്രസമ്മേളനത്തിനിടെ വിനായക നടത്തിയ പ്രസ്താവനകൾ ആണ് വിമർശനങ്ങൾക്ക് എല്ലാം കാരണമായി മാറിയത്.

അത്യന്തം സ്ത്രീവിരുദ്ധമായ പ്രസ്താവനകൾ ആയിരുന്നു വിനായകൻ നടത്തിയത്. ആദ്യമൊക്കെ നിരവധി ആളുകൾ വിനായകനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു എങ്കിലും പിന്നീട് ഹരീഷ് പേരാടി വിനായകനെ വിമർശിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടതോടെ ധാരാളം ആളുകൾ വിനായകനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ഇപ്പോൾ മാപ്പപേക്ഷയുമായി എത്തിയിരിക്കുകയാണ് വിനായകൻ.



എന്നാൽ വിനായകൻ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി എന്ന് സമ്മതിക്കുന്നില്ല. അതിനു മാപ്പ് പറയുന്നുമില്ല. വിനായകൻ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത് ഒരു പെൺകുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആയിരുന്നു. ഒരു മാധ്യമപ്രവർത്തക ആയിരുന്നു ഇവർ. ഇവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കുന്നു എന്ന് മാത്രമാണ് വിനായകൻ പറഞ്ഞിരിക്കുന്നത്.



എന്തായാലും ഇപ്പോൾ നിരവധി ആളുകളാണ് വിനായകനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. തെറ്റ് പറ്റുന്നത് മനുഷ്യസഹജമാണ് എന്നും തെറ്റ് തിരുത്താൻ കാണിച്ച മനസ്സിന് അഭിനന്ദിക്കുന്നു എന്നുമായിരുന്നു സിൻസി അനിൽ നടത്തിയ പ്രതികരണം. അതിനു താഴെ വന്ന ഒരു കമൻറ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

നടൻ ദിലീപ് ഇതുപോലെ മാപ്പപേക്ഷയുമായി വന്നാൽ അദ്ദേഹത്തിന് മാപ്പു കൊടുക്കുമോ എന്നായിരുന്നു ഒരു വ്യക്തിയുടെ കമൻറ്. അതിന് താരം നൽകിയ മറുപടി ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. “ഗൂഢാലോചന നടത്തി ഒരു പെണ്ണിന് ബലാത്സംഗ കൊട്ടേഷൻ നൽകിയ ദിലീപിനെക്കാൾ എത്രയോ അന്തസ്സുണ്ട് വിനായകന്” – ഇതായിരുന്നു അവർ നൽകിയ മറുപടി. ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.


Content Highlight: Vinayakan has more dignity than Dileep: Comment goes viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup