---
title: "അനുജത്തിക്കൊപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവെച്ച് മലയാളത്തിലെ യുവനടന്‍ - ചിത്രം വൈറല്‍  "
english_title: "Malayalam Young Actor - Movie Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34091/malayalam-young-actor-movie-viral"
published_at: "2022-03-26T18:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f152b61ee7_pranav.jpg"
keywords: []
---

# അനുജത്തിക്കൊപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവെച്ച് മലയാളത്തിലെ യുവനടന്‍ - ചിത്രം വൈറല്‍  

> **Lead Summary:** **സി**നിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെയും അനുജത്തിയുടെയും കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ സഹോദരി വിസ്മയയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പ്രണവ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

## Article Content

**സി**നിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെയും അനുജത്തിയുടെയും കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ സഹോദരി വിസ്മയയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പ്രണവ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ക്യൂട്ട് ബേബീസ് എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. സുചിത്ര മോഹൻലാലിനൊപ്പമുള്ള മറ്റൊരു ചിത്രവും പ്രണവ് പങ്കുവച്ചിട്ടുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളുകൂടിയാണ് പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിമ്പിൾ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34091/malayalam-young-actor-movie-viral)