---
title: "'കൈകൾക്കായിരുന്നു സർജറി', ശിൽപ ബാല പറയുന്നു"
english_title: "'The surgery was for the hands,' says Shilpa Bala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34050/the-surgery-was-for-the-hands-says-shilpa-bala"
published_at: "2022-03-26T14:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ed7fcad924_shilpa.jpg"
keywords: []
---

# 'കൈകൾക്കായിരുന്നു സർജറി', ശിൽപ ബാല പറയുന്നു

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശിൽപ ബാല. സിനിമയിൽ സജീവമല്ലെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക മനസുകളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ശിൽപ ബാല. അഭിനേത്രിയായും അവതാരകയായും കഴിവ് തെളിയിച്ചാണ് ശിൽപ ബാല പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശിൽപ ബാല. സിനിമയിൽ സജീവമല്ലെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക മനസുകളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ശിൽപ ബാല. അഭിനേത്രിയായും അവതാരകയായും കഴിവ് തെളിയിച്ചാണ് ശിൽപ ബാല പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.

സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം ഇപ്പോൾ കുടുംബ ജീവിതത്തിന്റെ തിരക്കുകളിലാണ്. സിനിമകൾ ചെയ്യുന്നില്ലെങ്കിലും യുട്യൂബ് അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ശിൽപ സജീവമായി ഉണ്ട്. 

 ചാനൽ വഴി ഏക മകളുടെ രസകരമായ വീഡിയോകളും തന്റെ ചിന്തകളും വിശേഷങ്ങളുമെല്ലാം ശിൽപ പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താനൊരു സർജറിക്ക് വിധേയമായതിനെ കുറിച്ചാണ് ശിൽപ ബാല തന്റെ സോഷ്യൽമീഡ‍ിയ വഴി അറിയിച്ചിരിക്കുന്നത്.

വളരെ ചെറിയ സർജറിയായിരുന്നുവെന്നും താനിപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും ശിൽപ ബാല കുറിച്ചു. സർജറിയെ കുറിച്ച് അറിഞ്ഞും കേട്ടും നിരവധി പേർ തനിക്ക് മെസേജുകൾ നിരന്തരമായി അയച്ചിരുന്നുവെന്നും ശിൽ‌പ ബാല പറയുന്നു. 

'വളരെ ചെറിയൊരു സർജറിയായിരുന്നു. ഇപ്പോൾ അതിൽ നിന്നും മുക്തമായികൊണ്ടിരിക്കുകയാണ്. വീണ്ടും വീഡിയോകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒരുപാട് മെസേജുകൾ എനിക്ക് സർജറിയാണെന്ന് അറിഞ്ഞപ്പോൾ ലഭിച്ചിരുന്നു. നിങ്ങളെല്ലാം എന്റെ കുടുംബത്തിന്റെ ഭാ​ഗമായതിൽ‌ ഞാൻ സന്തോഷിക്കുന്നു. ഞാൻ ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു.

ഇപ്പോൾ അഞ്ച് ദിവസമായിരിക്കുന്നു. എല്ലാം നന്നായി പോകുന്നു. കൈകൾക്കായിരുന്നു സർജറി. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ വീണ്ടും നൃത്തം ചെയ്ത് തുടങ്ങാം. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു. സർജറി കഴിഞ്ഞ ശേഷം ഭർത്താവാണ് കാര്യങ്ങൾ നോക്കിയത്. ജങ്ക് ഫുഡ്സ് വാങ്ങി നൽകിയാണ് അദ്ദേഹം എന്നെ ശുശ്രൂഷിച്ചത് എന്നോർക്കുമ്പോൾ ഭയം തോന്നുന്നു. ഒരു തവണ മാത്രമാണ് എന്നത് കൊണ്ട് കുഴപ്പമില്ല' ശിൽപ ബാല കുറിച്ചു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/34050/the-surgery-was-for-the-hands-says-shilpa-bala)