മറിഞ്ഞുവീണാൽ തിരിഞ്ഞു നോക്കാത്ത കാവ്യ;തുറന്നുപറച്ചില്‍ വീഡിയോ വൈറല്‍

മറിഞ്ഞുവീണാൽ തിരിഞ്ഞു നോക്കാത്ത കാവ്യ;തുറന്നുപറച്ചില്‍ വീഡിയോ വൈറല്‍
2021-10-04T21:49:00 | By Truevision Admin

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിലെത്തിയ നടി പിന്നീട് നായികയായി അരങ്ങേറുകയായിരുന്നു. പിന്നീട് ആദ്യം നായികയായപ്പോൾ കൂടെ അഭിനയിച്ച താരം തന്നെ പിൽക്കാലത്ത് കാവ്യയുടെ ജീവിതത്തിലെ നായകനായ കാര്യവും സിനിമാപ്രേമികൾക്ക് അറിവുള്ള കാര്യമാണ്.

കാവ്യ തൻ്റെ ആദ്യ വിവാഹത്തിന് ശേഷം ഒരിടവേള എടുത്തിരുന്നു. പിന്നീട് തിരിച്ചെത്തിയത് ഷീ ടാക്സി എന്ന സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു. അനൂപ് മേനോനാണ് ചിത്രത്തിലെ നായൻ. ചിത്രം വേണ്ടത്ര തീയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എങ്കിലും ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി കാവ്യയും സജിയും ഗായിക റിമി ടോമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്ന് എന്ന ടോക്ക് ഷോയിൽ പങ്കെടുത്തതിൻറെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

വീഡിയോ ഇങ്ങനെയാണ്. ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ച് നടന്ന ഒരു സംഭവം വിവരിക്കവേ സജിയും കോളിൽ എത്തിയ അനൂപും കാവ്യയെ ട്രോളുന്നതാണ് വീഡിയോയിലുള്ളത്. അവതാരകയായ റിമിയുടെ ചോദ്യം ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് മറക്കാനാകാത്ത അനുഭവങ്ങളുണ്ടെങ്കിൽ പറയാമോ എന്നായിരുന്നു. സജിയാണ് ഉത്തരം പറഞ്ഞത്.


ഷിംലയിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. നല്ല കാലാവസ്ഥയായിരുന്നു. ഞങ്ങളെത്തിയ അന്ന് അവിടെ മഞ്ഞു മഴയുണ്ടായി, അതിരാവിലെയായിരുന്നു സംഭവം. ഇത് കണ്ടയുടനെ അനൂപിനെ വിളിച്ച് ഈ സുന്ദര കാഴ്ച കാണിക്കാനായി പോയപ്പോൾ അനൂപ് തന്നെ വിളിക്കാൻ വരാനിറങ്ങുകയായിരുന്നു. ഞങ്ങൾ രണ്ടാളും കൂടി അനൂപിൻ്റെ ബാൽക്കണിയിൽ നിന്ന് സുന്ദരമായ കാഴ്ച കണ്ടു.

ഇത് കാണാൻ കാവ്യയെ വിളിച്ചപ്പോൾ കാവ്യ നല്ല ഉറക്കത്തിലായിരുന്നു. മഞ്ഞുമഴ നാളെയുമുണ്ടാകുമല്ലോ സജിയേട്ടാ, ഞാനുറങ്ങട്ടെ എന്നായിരുന്നു കാവ്യ അപ്പോൾ പറഞ്ഞതെന്നും സജി ഓർമ്മിച്ചു. കൂടാതെ ഗാനരംഗത്തിനിടെ മഞ്ഞായതിനാൽ അനൂപ് അവിടെ ഷൂട്ടിനിടെ മറിഞ്ഞു വീണപ്പോൾ മൈൻഡ് ചെയ്യാതെ കാവ്യ നടന്നകന്നതിനെ കുറിച്ചും സജി പറയുകയുണ്ടായി.

ഷൂട്ടിനിടെ നിന്ന നിൽപ്പിൽ അനൂപ് മറിഞ്ഞടിച്ച് താഴെ വീണപ്പോൾ തൊട്ടടുത്ത് നിന്നിരുന്ന കാവ്യ സ്വയരക്ഷ കണക്കാക്കി അനൂപിനെ മൈൻഡ് പോലും ചെയ്യാതെ നടന്നകലുകയായിരുന്നുവെന്ന് നിറചിരിയോടെ സജി സുരേന്ദ്രൻ ഓർമ്മിച്ചു. ഇക്കാര്യം അപ്പോൾ തന്നെ അനൂപിനെ ഫോണിൽ വിളിച്ച് ഇക്കാര്യം ഓർമ്മിച്ച് എല്ലാവരും ഒരേചിരിയായിരുന്നു.

ഇതിനു മറുപടിയായി കാവ്യ പറഞ്ഞ കാര്യം കേട്ട് അവതാരകയും ഓർക്കസ്ട്രയുമടക്കം നിർത്താതെ ചിരിക്കുകയായിരുന്നു. കാവ്യ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. 'വല്ലാതെ മഞ്ഞു വീഴുന്നുണ്ടായിരുന്നു അന്ന്, അവിടെ താമസിക്കുന്നവർക്ക് തന്നെ മഞ്ഞിലൂടെ വീഴാതെ നടക്കാനാകുന്നില്ല, അനൂപേട്ടൻ വീണത് കുറച്ച് ദൂരെയായിരുന്നു, ഇനി ഞാനും അവിടെ വീണുപോകണ്ടാ എന്നോർത്ത് അവിടുന്ന് മാറുകയാണ് ഞാൻ ചെയ്തത്'.


ഈ മറുപടിയാണ് എല്ലാവരെയും ചിരിയിലാഴ്ത്തിയത്. എന്തായാലും സംഭവത്തിലെ സത്യാവസ്ഥ അനൂപ് മേനോൻ തന്നെ ഫോണിലൂടെ എത്തി പരസ്യപ്പെടുത്തുകയായിരുന്നു. താൻ കാവ്യയുടെ തൊട്ടടുത്താണ് വീണതെന്നും അത് സെറ്റിലെ മറക്കാനാകാത്ത സംഭവമായിരുന്നുവെന്നും സജിയുടെ ഫോണിലൂടെ അനൂപ് ഷോയുടെ ഭാഗമായി പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് നടന്ന അഭിമുഖത്തിൻ്റെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ.

Content Highlight: revelation video goes viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup