---
title: "'നിവിന്‍ പോളിയുടെ വൈബുള്ള ആളെ കെട്ടണം'; ഗായത്രി സുരേഷ്"
english_title: "Actress Gayatri has now shared her new desire for marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34022/actress-gayatri-has-now-shared-her-new-desire-for-marriage"
published_at: "2022-03-26T12:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eb8e27c523_gayathri.jpg"
keywords: []
---

# 'നിവിന്‍ പോളിയുടെ വൈബുള്ള ആളെ കെട്ടണം'; ഗായത്രി സുരേഷ്

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി സുരേഷ് . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . ഈയിടെയായിട്ട് താരത്തിന്റെ അഭിമുഖങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് .

## Article Content

മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി സുരേഷ് . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . ഈയിടെയായിട്ട് താരത്തിന്റെ അഭിമുഖങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് .

പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ രംഗത്ത് വന്നതിന് ട്രോള്‍ പൂരം തന്നെയാണ് ഗായത്രി സുരേഷിന് നേരിടേണ്ടി വന്നത്.

ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട തന്റെ പുതിയ ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് നടി. നടന്‍ നിവിന്‍ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ് പറയുന്നു.

നിവിന്‍ വളരെ കോമഡിയാണെന്നും താരം പറയുന്നു. ഒരുമിച്ചഭിനയിച്ച സഖാവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവങ്ങള്‍ നടി ഓര്‍ത്തെടുക്കുകയും ചെയ്തു. എസ്‌കേപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചില യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം നിവിനെ കുറിച്ച് തുറന്നു പറഞ്ഞത്.

‘നിവിന്‍ ഭയങ്കര കോമഡിയാണ്. അടിപൊളി മനുഷ്യനാണ്. കണ്ടാല്‍ തന്നെ അറിയാം നിവിന്‍ നല്ലൊരു മനുഷ്യനാണെന്ന്. പ്രണവിനെ കൂടാതെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, നിവിന്‍ എന്നാകും എന്റെ ഉത്തരം.

നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലെ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്. ആ വൈബ് ഉള്ള ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് നിയമത്തില്‍ വിശ്വാസം ഉണ്ട്. അതുകൊണ്ട്, ലിവിങ് റിലേഷനെക്കാള്‍ വിവാഹ ജീവിതത്തോടാണ് താല്‍പ്പര്യം’, ഗായത്രി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34022/actress-gayatri-has-now-shared-her-new-desire-for-marriage)