സിനിമ ബോറടിപ്പിച്ചില്ലെങ്കിൽ മൂന്ന് മണിക്കൂർ ഒരു പ്രശ്നമല്ല; 'വാരണാസി' വിശേഷങ്ങളുമായി രാജമൗലി

സിനിമ ബോറടിപ്പിച്ചില്ലെങ്കിൽ മൂന്ന്  മണിക്കൂർ ഒരു പ്രശ്നമല്ല; 'വാരണാസി' വിശേഷങ്ങളുമായി രാജമൗലി
Feb 4, 2026 05:17 PM | By Anusree vc

(https://moviemax.in/) ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്. രാജമൗലിയും സൂപ്പർ താരം മഹേഷ് ബാബുവും ഒന്നിക്കുന്ന 'വാരണാസി' എന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പുറത്ത്. ആരാധകരെയും സിനിമാ ലോകത്തെയും ഒരേപോലെ ആകാംക്ഷയിലാഴ്ത്തുന്ന ചിത്രത്തിന്റെ റണ്ണിംഗ് ടൈമിനെക്കുറിച്ചാണ് രാജമൗലി ഇപ്പോൾ മനസ്സ് തുറന്നിരിക്കുന്നത്.

ദൈർഘ്യമല്ല, ഉള്ളടക്കമാണ് പ്രധാനം ഏകദേശം മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രമായിരിക്കും വാരണാസി എന്ന് ഒരു അഭിമുഖത്തിൽ രാജമൗലി വ്യക്തമാക്കി. സിനിമയുടെ ദൈർഘ്യം ഒരു പ്രശ്നമല്ലെന്നും പ്രേക്ഷകരെ ആ ലോകത്തിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു.

"പ്രേക്ഷകർ കഥാപാത്രങ്ങളിലോ അവർക്കായി ഒരുക്കിയ ലോകത്തിലോ മുഴുകിയിട്ടില്ലെങ്കിൽ, അവർ മൂന്ന് മിനിറ്റ് പോലും ആ സിനിമ കാണില്ല. അവർക്ക് മുന്നിൽ യൂട്യൂബ് വീഡിയോകൾ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ഉണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകരെ സിനിമയിൽ പിടിച്ചിരുത്താൻ കഴിഞ്ഞാൽ റൺടൈം ഒരു തടസ്സമേയല്ല," രാജമൗലി ചൂണ്ടിക്കാട്ടി. തന്റെ മുൻ ചിത്രമായ 'ആർ.ആർ.ആർ' മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ളതായിരുന്നുവെന്നും അടുത്തിടെ പുറത്തിറങ്ങിയ 'ധുരന്ദർ' മൂന്ന് മണിക്കൂറിലധികം പ്രദർശിപ്പിച്ചിട്ടും വലിയ വിജയമായതും അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

2027-ൽ തിയേറ്ററുകളിലേക്ക് 2027 ഏപ്രിൽ ഏഴിന് വാരണാസി തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മഹേഷ് ബാബു 'രുദ്ര' എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ പുതിയ ചരിത്രമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റില്‍ നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്‍തിരുന്നത് വൻ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രേക്ഷകർക്ക് ദൃശ്യവിസ്‍മയം സമ്മാനിക്കുന്ന വാരാണസിയുടെ ടീസര്‍ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130x100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്യുന്നു.

കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്. ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസിയുടെ റീലിസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പിആർഒ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് പ്രതീഷ് ശേഖർ.

3 hours is not a problem if the movie doesn't bore you; Rajamouli shares 'Varanasi' highlights

Next TV

Related Stories
ഫെബ്രുവരി 14 എനിക്ക് വിഡ്ഢി ദിനമാണ്! ധനുഷുമായുള്ള വിവാഹ വാർത്തയിൽ മൃണാൾ താക്കൂറിന്റെ മാസ് മറുപടി

Feb 13, 2026 11:23 AM

ഫെബ്രുവരി 14 എനിക്ക് വിഡ്ഢി ദിനമാണ്! ധനുഷുമായുള്ള വിവാഹ വാർത്തയിൽ മൃണാൾ താക്കൂറിന്റെ മാസ് മറുപടി

ഫെബ്രുവരി 14 എനിക്ക് വിഡ്ഢി ദിനമാണ്! ധനുഷുമായുള്ള വിവാഹ വാർത്തയിൽ മൃണാൾ താക്കൂറിന്റെ മാസ്...

Read More >>
ധനുഷ് ചിത്രം 'ഇളയരാജ'യിൽ മാറ്റമില്ല; അരുൺ മതേശ്വരൻ തന്നെ സംവിധായകൻ

Feb 11, 2026 05:29 PM

ധനുഷ് ചിത്രം 'ഇളയരാജ'യിൽ മാറ്റമില്ല; അരുൺ മതേശ്വരൻ തന്നെ സംവിധായകൻ

ധനുഷ് ചിത്രം 'ഇളയരാജ'യിൽ മാറ്റമില്ല; അരുൺ മതേശ്വരൻ തന്നെ...

Read More >>
എനിക്കെന്ത് പ്രശ്നം? അതൊരു എന്റർടൈൻമെന്റല്ലേ! ട്രോളന്മാർക്ക് മറുപടിയുമായി മമിത ബൈജു

Feb 9, 2026 12:45 PM

എനിക്കെന്ത് പ്രശ്നം? അതൊരു എന്റർടൈൻമെന്റല്ലേ! ട്രോളന്മാർക്ക് മറുപടിയുമായി മമിത ബൈജു

എനിക്കെന്ത് പ്രശ്നം? അതൊരു എന്റർടൈൻമെന്റല്ലേ! ട്രോളന്മാർക്ക് മറുപടിയുമായി മമിത...

Read More >>
Top Stories










News Roundup