---
title: "വീട്ടിലേക്ക് വരുമ്പോള്‍ വേണ്ടത് സമാധാനമാണ്; സായി കുമാര്‍"
english_title: "Now, in an interview, Saikumar talks about his personal life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34010/now-in-an-interview-saikumar-talks-about-his-personal-life"
published_at: "2022-03-26T11:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eae8fbd8d6_sayikumar.jpg"
keywords: []
---

# വീട്ടിലേക്ക് വരുമ്പോള്‍ വേണ്ടത് സമാധാനമാണ്; സായി കുമാര്‍

> **Lead Summary:** നിരവധി സിനിമകളില്‍ വില്ലനായും നടനായ സഹനടനായും അഭിനയിച്ചിട്ടുള്ള താരമാണ് സായികുമാര്‍. ഈ നടന്‍ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു, അതു പോലെ അന്നും ഇന്നും സിനിമയില്‍ സജീവമാണ് സായികുമാര്‍.

## Article Content

നിരവധി സിനിമകളില്‍ വില്ലനായും നടനായ സഹനടനായും അഭിനയിച്ചിട്ടുള്ള താരമാണ് സായികുമാര്‍. ഈ നടന്‍ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു, അതു പോലെ അന്നും ഇന്നും സിനിമയില്‍ സജീവമാണ് സായികുമാര്‍.

നടന്റെ വ്യക്തിജീവിതത്തില്‍ നടന്ന സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചാണ് സായികുമാര്‍ പറയുന്നത്. തന്റെ ആവശ്യം അവിടെ ഇല്ല എന്ന് തോന്നിയാല്‍ , പിന്നെ അവിടെ നില്‍ക്കാന്‍ താല്പര്യം ഇല്ല മാറിയിരിക്കാര്‍ ആണ് പതിവെന്ന് നടന്‍ പറയുന്നു. തന്റെ വ്യക്തിജീവിതത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നും സായികുമാര്‍ പറയുന്നു.

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആണെങ്കില്‍ പോലും നടന്മാര്‍ സംസാരിക്കുമ്പോള്‍ ഞാന്‍ അവിടെ പോയി ഇരിക്കാറില്ല. അവര്‍ എന്തെങ്കിലും പേഴ്‌സണല്‍ കാര്യമോ ബിസിനസ് കാര്യമോ, അല്ലെങ്കില്‍ അടുത്ത പ്രോജക്ടിനെക്കുറിച്ചോ ഒക്കെ ആയിരിക്കും സംസാരിക്കുക, അവിടെ നമ്മുടെ ആവശ്യമില്ല. അപ്പോള്‍ കസേരയെടുത്ത് മാറിയിരിക്കും.

അതേസമയം ബിന്ദു പണിക്കരെ സംബന്ധിച്ച ചോദ്യം വന്നപ്പോള്‍ , എന്തിനാണ് നമ്മള്‍ അതെ കുറിച്ച് സംസാരിക്കുന്നത് , താന്‍ മുഖാന്തരം മറ്റൊരാളെ ബാധിക്കുന്ന കാര്യങ്ങള്‍ പറയാന്‍ എനിക്ക് താല്പര്യമില്ല. പറയുമ്പോള്‍ എല്ലാം തുറന്നു പറഞ്ഞു പോകും , അതുകൊണ്ട് ആ വിഷയം വിടാം എന്നായിരുന്നു നടന്‍ പറഞ്ഞത് .

ഷൂട്ടിങും മറ്റുമെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് വരുമ്പോള്‍ വേണ്ടത് സമാധാനമാണ്. അവിടെ നമ്മള്‍ ആഗ്രഹിയ്ക്കുന്ന സ്വസ്തതയും സമാധാനവും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് ആവശ്യമില്ല എങ്കില്‍ മാറി നില്‍ക്കുന്നത് തന്നെയാണ് നല്ലത്. അനാവശ്യമായി ഒരിടത്ത് നില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല സായി കുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34010/now-in-an-interview-saikumar-talks-about-his-personal-life)