45 കാരനായ രവി വർമ്മനായി െത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷിജുവാണ്. 20 കാരി ശ്രീലക്ഷ്മിയാകുന്നത് സുഷ്മിതയും. നീയും ഞാനും പരമ്പരയിലെ പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട കഥപാത്രമാണ് സാൻഡ്ര.
വില്ലത്തിയാണെങ്കിലും സാൻഡ്രയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ലക്ഷ്മി നന്ദനാണ് പരമ്പരയിലെ വില്ലത്തി കഥാപാത്രമായ സാന്‍ഡ്രയെ അവതരിപ്പിക്കുന്നത്.പതിവ് വില്ലത്തിമാരിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ലക്ഷ്മി നന്ദൻ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.സീരിയലിൽ തുടക്കക്കാരിയായി നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സാൻഡ്ര എന്ന കഥാപാത്രത്തിലൂടെ ലഭിക്കുന്നത്.
ലക്ഷ്മിയുടെ ഫാനൻ മെയ്ഡ് വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇത്രയ്ക്ക് ഫാൻസുളള മിനിസ്ക്രീൻ വില്ലത്തി ഒരു പക്ഷെ ലക്ഷ്മി ആയിരിക്കും. സിമ്പിൾ മോഡേൺ ലുക്കിലാണ് ലക്ഷ്മി സാൻഡ്രയായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
ലക്ഷ്മിയുടെ സ്റ്റൈലും ലുക്കുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. സീരിയലിൽ മുൻപരിചയമില്ലെങ്കിലും പരിചയ സമ്പന്നയായ അഭിനേത്രിയെ പോലെയാണ് നടിയുടെ നീക്കങ്ങൾ.
ഇപ്പോഴിത ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം.ആരും അറിയാതെയായിരുന്നു ലക്ഷ്മി നന്ദന് സീരിയലിന്റെ ഓഡിഷനില്‍ പങ്കെടുത്തതും അഭിനയിക്കാനെത്തുന്നതും.
വീട്ടിലും അറിയില്ലായിരുന്നു. എന്നാല്‍ ആദ്യത്തെ രംഗം ചിത്രീകരിക്കാനായി എത്തിയതാകട്ടെ തന്റെ സുഹൃത്തുക്കള്‍ പഠിക്കുന്ന കോളേജിലും. അവര്‍ക്കൊന്നും താന്‍ സീരിയലില്‍ അഭിനയിക്കുന്നത് അറിയില്ലായിരുന്നുവെന്ന് ലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.
ആദ്യം സംവിധായകന് തന്നോട് പറഞ്ഞത് ഇന്ന് ചിത്രീകരണം ഇല്ല എന്നായിരുന്നു. ഇതിനിടെ സുഹൃത്തുക്കളെ കണ്ടിരുന്നു. അവരോട് അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതും അവര്‍ അത്ഭുതപ്പെട്ടുകയായിരുന്നു.
എന്നാൽ വളരെ പെട്ടെന്ന് വിളിച്ച് റെഡിയായിട്ട് വരാന്‍ പറഞ്ഞു. അതോടെ ടെന്‍ഷന്‍ ആയി. എന്നാല്‍ ആദ്യ ടേക്കില്‍ തന്നെ ഓക്കെയായതും എല്ലാവരും അഭിനന്ദിച്ചുവെന്നും ലക്ഷ്മി പറയുന്നു. സീരിയലിൽ ഇതാദ്യമായിട്ടാണെങ്കിലും ഷോർട്ട്ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
You and I, which airs zee Keralam, is a favorite series of television viewers. The series has a very different theme than what we have seen so far