---
title: "'പുഴയരികത്ത് ദമ്മ്'; ഗോവിന്ദ് വസന്തയുടെ ഈണത്തില്‍ 'ജോ ആന്‍ഡ് ജോ'യിലെ ഗാനം"
english_title: "The song 'Puzhayarikath Dum' was released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33999/the-song-puzhayarikath-dum-was-released"
published_at: "2022-03-26T10:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e9f21f1509_dam.jpg"
keywords: []
---

# 'പുഴയരികത്ത് ദമ്മ്'; ഗോവിന്ദ് വസന്തയുടെ ഈണത്തില്‍ 'ജോ ആന്‍ഡ് ജോ'യിലെ ഗാനം

> **Lead Summary:** നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. മാത്യു തോമസ്, നസ്‍ലെന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

## Article Content

നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. മാത്യു തോമസ്, നസ്‍ലെന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

പുഴയരികത്ത് ദമ്മ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്ത (Govind Vasantha). ആലാപനം മിലന്‍ വി എസ്. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

. അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സാര്‍ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചനും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്.

പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ, കലാസംവിധാനം നിമേഷ് താനൂർ, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, എഡിറ്റിംഗ് ചമൻ ചാക്കോ, സൗണ്ട് ഡിസൈനിംഗ് സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൾ ബഷീർ, പിആർഒ എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33999/the-song-puzhayarikath-dum-was-released)