---
title: "ഭ്രമത്തിന്‍റെ ടീസര്‍ പുറത്ത് "
english_title: "The teaser of the bhramam is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3399/the-teaser-of-the-bhramam-is-out"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ee498bb2e7_.jpg"
keywords: []
---

# ഭ്രമത്തിന്‍റെ ടീസര്‍ പുറത്ത് 

> **Lead Summary:** പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ഭ്രമം . രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം പ്രഖ്യാപിക്കപ്പെട്ടതുമുതലേ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഭ്രമം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു.

## Article Content

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ഭ്രമം . രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം പ്രഖ്യാപിക്കപ്പെട്ടതുമുതലേ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഭ്രമം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു.

ആയുഷ് മാൻ ഖുറാനെയുടെ ചിത്രമായി ബോളിവുഡില്‍ പ്രദര്‍ശനത്തിന് എത്തിയ അന്ധാദുനിന്റെ റീമേക്കാണ് ഭ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീറാം റാഘവന്റെ സംവിധാനത്തിലുള്ള ചിത്രം മലയാളത്തിലേക്ക് എത്തുമ്പോള്‍ ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ ആദ്യമായി സംവിധായകനുമാകുകയാണ്. നടൻ ശങ്കറും ഭ്രമമെന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്.

എല്ലാവര്‍ക്കും അറിയേണ്ടത് കണ്ണുകാണാത്തവരുടെ പ്രശ്‍നങ്ങളെ കുറിച്ചാണ്, ഞാൻ അന്വേഷിക്കുന്നത് അവരുടെ നേട്ടങ്ങളെ കുറിച്ചാണ് എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രം ടീസറില്‍ പറയുന്നത്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം എ പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. മംമ്‍ത മോഹൻദാസും ഭ്രമമെന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. തിരക്കഥ, സംഭാഷണം- ശരത് ബാലൻ. ലൈൻ പ്രൊഡ്യൂസര്‍- ബാദുഷ എൻ എം, സംഗീത സംവിധാനം- ജാക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‍റഫ്. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അശ്വതി നടുത്തൊടി, മേക്കപ്പ്- റോണക്‍സ് സേവ്യര്‍, ടൈറ്റില്‍ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/3399/the-teaser-of-the-bhramam-is-out)