---
title: "'കാമുകനെക്കുറിച്ച്‌ സംസാരിക്കരുത് , നിറത്തെ  സംബന്ധിക്കുന്ന ഉപദേശങ്ങള്‍ - ബോളിവുഡിലെ അലിഖിത നിയമങ്ങളെക്കുറിച്ച്  തുറന്നു പറഞ്ഞ് ബിപാഷ ബസു "
english_title: "'Don't talk about boyfriend, advice on color - Bipasha Basu speaks openly about unwritten rules in Bollywood"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3398/dont-talk-about-boyfriend-advice-on-color-bipasha-basu-speaks-openly-about-unwritten-rules-in-bollywood"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ed65aab7fd_bishappa.jpg"
keywords: []
---

# 'കാമുകനെക്കുറിച്ച്‌ സംസാരിക്കരുത് , നിറത്തെ  സംബന്ധിക്കുന്ന ഉപദേശങ്ങള്‍ - ബോളിവുഡിലെ അലിഖിത നിയമങ്ങളെക്കുറിച്ച്  തുറന്നു പറഞ്ഞ് ബിപാഷ ബസു 

> **Lead Summary:** ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ് ബിപാഷ ബസു. അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത 'അജ്‌നഭീ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇരുണ്ട നിറത്തിന്റെ പേരിലും കാമുകന്‍ ഉള്ളതിന്റെ പേരിലും വിവേചനം ഉപദേശങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് വന്നിട്ടുണ്ടെന്ന് ബിപാഷ പറയുന്നു. അന്നത്തെക്കാലത്ത് സിനിമയില്‍ ഉണ്ടായിരുന്ന വിചിത്രമായ അലിഖിത നിയമങ്ങളെക്കുറിച്ചും ബിപാഷ മനസ്സു തുറക്കുന്നു.

## Article Content

ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ് ബിപാഷ ബസു. അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത 'അജ്‌നഭീ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇരുണ്ട നിറത്തിന്റെ പേരിലും കാമുകന്‍ ഉള്ളതിന്റെ പേരിലും വിവേചനം ഉപദേശങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് വന്നിട്ടുണ്ടെന്ന് ബിപാഷ പറയുന്നു. അന്നത്തെക്കാലത്ത് സിനിമയില്‍ ഉണ്ടായിരുന്ന വിചിത്രമായ അലിഖിത നിയമങ്ങളെക്കുറിച്ചും ബിപാഷ മനസ്സു തുറക്കുന്നു.

''ഞാന്‍ ഇരുണ്ട നിറമുള്ള ഒരാളാണ്. നിറത്തെ സംബന്ധിക്കുന്ന ധാരാളം ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. സൂര്യപ്രകാശം കൊള്ളുന്നത് എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ വെയിലുള്ളപ്പോള്‍ കുട കൊണ്ടുനടക്കണമെന്ന് പറയും. ഇരുണ്ട നിറമായതിനാല്‍ സൂര്യപ്രകാശമേറ്റാല്‍ കറുക്കുകയോ കരിവാളിക്കുകയോ ചെയ്യുമത്രേ.''

ബിപാഷ വളരെ ബോള്‍ഡായ വസ്ത്രധാരണത്തിന്റെ പേരില്‍ അറിയപ്പെടുന്ന നടി കൂടിയാണ്. ബാക്ക്‌ലെസ് വസ്ത്രം ധരിച്ച്‌ പൊതുചടങ്ങിലെത്തിയതിന് നടിയെ പലരും വിമര്‍ശിച്ചു. ഇത്തരം വേഷങ്ങള്‍ സിനിമയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും നടിമാര്‍ യഥാര്‍ഥ ജീവിതത്തില്‍ ശരീരഭാഗങ്ങള്‍ വെളിവാകുന്ന വസ്ത്രം ധരിക്കരുതെന്നുമായിരുന്നു അടുത്ത നിര്‍ദ്ദേശം. 'ഇതിനേക്കാള്‍ വിലയ ഇരട്ടത്താപ്പുണ്ടോ?- ബിപാഷ ചോദിക്കുന്നു.

അടുത്ത നിര്‍ദ്ദേശം 'കാമുകനെക്കുറിച്ച്‌ സംസാരിക്കരുത്' എന്നതാണ്. തന്റെ കാമുകന്‍ ഒരിക്കല്‍ സിനിമാ സെറ്റില്‍ സന്ദര്‍ശനം നടത്തുമെന്ന് പറഞ്ഞപ്പോള്‍ ചില മുറുമുറുപ്പുകള്‍ കേട്ടു. നടിമാര്‍ കാമുകന്‍മാര്‍ ഉണ്ടെന്ന് പറഞ്ഞാല്‍ സിനിമയെ ബാധിക്കുമെന്ന് ചിലര്‍ പറയുന്നു. 'എനിക്ക് കാമുകന്‍ ഉണ്ടെന്ന് പറയുന്നതില്‍ നാണക്കേടൊന്നും തോന്നുന്നില്ല. ഇതൊക്കെ ഒളിച്ചു വയ്‌ക്കേണ്ട കാര്യമാണോ'- ബിപാഷ ചോദിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3398/dont-talk-about-boyfriend-advice-on-color-bipasha-basu-speaks-openly-about-unwritten-rules-in-bollywood)