---
title: "ഒരു പ്രത്യേക സാഹചര്യത്തിൽ ഞങ്ങൾ വേർപിരിഞ്ഞു; സീനത്ത്"
english_title: "We parted on a special occasion; Zeenat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33976/we-parted-on-a-special-occasion-zeenat"
published_at: "2022-03-26T08:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e8036734c7_zeenath.jpg"
keywords: []
---

# ഒരു പ്രത്യേക സാഹചര്യത്തിൽ ഞങ്ങൾ വേർപിരിഞ്ഞു; സീനത്ത്

> **Lead Summary:** സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സീനത്ത്. നാടകവേദികളില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്കെത്തിയത്. അഭിനയത്തിന് പുറമെ ഡബ്ബിംഗിലും കഴിവുണ്ടെന്നും താരം തെളിയിച്ചിരുന്നു.

## Article Content

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സീനത്ത്. നാടകവേദികളില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്കെത്തിയത്. അഭിനയത്തിന് പുറമെ ഡബ്ബിംഗിലും കഴിവുണ്ടെന്നും താരം തെളിയിച്ചിരുന്നു.

നാടകാചാര്യനായ കെടി മുഹമ്മദുമായുള്ള വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമെല്ലാം താരം തുറന്ന് സംസാരിച്ചിരുന്നു. നേരത്തെ നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

പ്രണയിച്ച് വിവാഹിതരായവരായിരുന്നു കെടിയും സീനത്തും. പ്രായക്കൂടുതലുള്ള വിവാഹമായതിനാല്‍ എതിര്‍പ്പുകള്‍ ഏറെയായിരുന്നു. നാടകത്തില്‍ സജീവമായിരുന്ന സമയത്ത് കെടിയും സീനത്തും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞ് സീനത്തിനെ നാടകസമിതിയില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു.

അതിനിടയിലായിരുന്നു കെടിക്ക് ഫിലും ഡവലപ്‌മെന്റ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്. ആ സമയത്തായിരുന്നു സീനത്തും കെടിയും വിവാഹിതരായത്.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നായിരുന്നു സീനത്ത് വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പറയാനിഷ്ടമില്ല. കുടുംബത്തെ ഒരുപാട് സ്‌നേഹിച്ച, കുട്ടികളുടെ മനസുള്ള വലിയ കലാകാരനായിരുന്നു അദ്ദേഹം. ജീവിതത്തേക്കാളും ഇഷ്ടം അദ്ദേഹത്തിന് നാടകത്തോടായിരുന്നു.

അവസാനകാലത്ത് അദ്ദേഹം ഒറ്റപ്പെട്ടുപോയിരുന്നു. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടമാണ് തോന്നാറുള്ളത്. സഹോദരിയുടെ മരണം അദ്ദേഹത്തെ ആകെ തളര്‍ത്തിയിരുന്നു. എന്റെ മോനായിരുന്നു അവസാനകാലത്ത് അദ്ദേഹത്തെ നോക്കിയത്.

അവന്‍ പറഞ്ഞ് കാര്യങ്ങളെല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍ അവന്റെ ജീവിതത്തിലേക്ക് തിരികെ പോവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

അഭിനയം മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് സീനത്ത്. സംവിധാനം എളുപ്പമുള്ള കാര്യമാണോയെന്ന് മുന്‍പ് അദ്ദേഹത്തോട് ചോദിച്ചിരുന്നു.

സിനിമയെപ്പറ്റി അറിവുള്ളവര്‍ക്കും അറിവില്ലാത്തവര്‍ക്കും സംവിധാനം ചെയ്യാമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പറഞ്ഞതിലെ പൊരുള്‍ മനസിലായതെന്നും സീനത്ത് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33976/we-parted-on-a-special-occasion-zeenat)