---
title: "'ഗോപന്‍റെ' വിളയാട്ട്; ആറാട്ട് വീഡിയോ ഗാനം എത്തി"
english_title: "The cast and crew have now released a video of the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33969/the-cast-and-crew-have-now-released-a-video-of-the-film"
published_at: "2022-03-26T07:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e7a1c68916_araatt.jpg"
keywords: []
---

# 'ഗോപന്‍റെ' വിളയാട്ട്; ആറാട്ട് വീഡിയോ ഗാനം എത്തി

> **Lead Summary:** ഒരിടവേളയ്ക്കു ശേഷം മാസ് കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ മോഹന്‍ലാലിന്‍റേതായി എത്തിയ ചിത്രമായിരുന്നു ആറാട്ട് . ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്‍ത ചിത്രം ഫെബ്രുവരി 18ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ്.

## Article Content

ഒരിടവേളയ്ക്കു ശേഷം മാസ് കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ മോഹന്‍ലാലിന്‍റേതായി എത്തിയ ചിത്രമായിരുന്നു ആറാട്ട് . ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്‍ത ചിത്രം ഫെബ്രുവരി 18ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയും ചിത്രം പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. തലയുടെ വിളയാട്ട് എന്ന വീഡിയോ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഫെജോ (റാപ്പ്)യും ഹരിനാരായണന്‍ ബി കെയും ചേര്‍ന്നാണ്.

രാഹുല്‍ രാജ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നത് എം ജി ശ്രീകുമാറും ഫെജോയും ചേര്‍ന്ന്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്.

ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33969/the-cast-and-crew-have-now-released-a-video-of-the-film)