'അതൊരു രഹസ്യമാണ്; മഞ്ജു വാര്യർ പറയുന്നു

'അതൊരു രഹസ്യമാണ്; മഞ്ജു വാര്യർ പറയുന്നു
2022-03-26T07:37:00 | By Susmitha Surendran

‌ഹാസ്യത്തിനും പ്രണയത്തിനും നാടകീയതക്കും ഒരു പോലെ പ്രാധാന്യം നൽകി അണിയിച്ചൊരുക്കിയ തിളക്കമാർന്ന ചിത്രമായിരുന്നു 1998 ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബത്ലഹേം എന്ന സിനിമ. പ്രത്യേകിച്ചൊരു വിവരണത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ഈ സിനിമയെ കുറിച്ച് മലയാളികളോട് സംസാരിക്കാൻ.

അതുവരെ ഉണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളിൽ നിന്ന് അല്പം മാറി സഞ്ചരിച്ച ഒരു പ്രമേയമായിരുന്നു ചിത്രത്തിന്റേത്. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗർ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹരമായ ഗാനങ്ങൾ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. രഞ്ജിത്ത് എഴുതിയ സിനിമയുടെ കഥ സംവിധാനം ചെയ്തത് സിബി മലയിലായിരുന്നു.



ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യുവുള്ള സിനിമ കൂടിയാണ് സമ്മർ ഇൻ ബത്ലഹേം. ക്ലൈമാക്സിൽ വലിയൊരു സസ്പെൻസ് ബാക്കി നിർത്തിയാണ് സിനിമ അവസാനിപ്പിച്ചത്. രവിശങ്കർ എന്ന ജയറാം കഥാപാത്രത്തെ മറഞ്ഞിരുന്ന് പ്രേമിക്കുന്ന പെൺകുട്ടി ആരാണെന്ന് സിനിമയിൽ പറയുന്നില്ല.

സമ്മർ ഇൻ ബത്ലഹേമിലെ അഭിനേതാക്കളെ എപ്പോൾ കണ്ടാലും ആരാധകർ ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്ന് കൂടിയാണ് ആ അഞ്ച് സുന്ദരികളിൽ ആരാണ് രവി ശങ്കറിനെ പ്രണയിച്ചതെന്ന്. ഇപ്പോൾ മഞ്ജുവാര്യരും ആ ചോദ്യത്തെ നേരിട്ടിരിക്കകയാണ് അഭിമുഖത്തിൽ.



ആരാണ് ആ പെൺകുട്ടിയെന്ന് വെളിപ്പെടുത്താമോ എന്ന് ചോദിക്കുമ്പോൾ മഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ രണ്ടാം ഭാഗം എല്ലാവരും ചോദിക്കാറുണ്ട്.

ആ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന് അറിയില്ല. പൂച്ചയുടെ കാര്യത്തിലുള്ള ഒരു തീരുമാനം അറിയാൻ വേണ്ടിയാണ് എല്ലാവരും ചോദിക്കുന്നത്. ആ പൂച്ചയെ അയച്ച വ്യക്തി ആരാണെന്ന് സിനിമയിൽ വർക്ക് ചെയ്തവർക്ക് തന്നെ അറിയില്ല. 



'എനിക്കും അറിയില്ല. ഇപ്പോഴും അത് ഒരു രഹസ്യമായി നിൽക്കുകയാണ്. പടത്തിൽ തന്നെ രണ്ട് പേരിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതിൽ ആരാണെന്ന് ഇപ്പോഴും അറിയില്ല. ചിലപ്പോൾ ഡയറക്ടർക്ക് മാത്രമേ അറിയുകയുള്ളൂ' മഞ്ജു വാര്യർ പറഞ്ഞു. ജയറാം, സുരേഷ് ഗോപി, കലാഭവൻ മണി, മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന റോളിൽ എത്തിയ ചിത്രത്തിൽ നിരഞ്ജൻ എന്ന അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു.


Content Highlight: 'It's a secret; Says Manju Warrier

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup