---
title: "മേക്കോവർ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകർ"
english_title: "Kakshi Amminippillai heroine with makeover pictures; What a change the fans made"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3394/kakshi-amminippillai-heroine-with-makeover-pictures-what-a-change-the-fans-made"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614eb4a02cd11_shabla.jpg"
keywords: []
---

# മേക്കോവർ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകർ

> **Lead Summary:** ആസിഫ് അലിയുടെ ‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫറ ഷിബ്‌ല. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഷിബ്‌ല 68 കിലോയിൽനിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂർത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വലിയ വാർത്തായിരുന്നു.

## Article Content

ആസിഫ് അലിയുടെ ‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫറ ഷിബ്‌ല. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഷിബ്‌ല 68 കിലോയിൽനിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂർത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വലിയ വാർത്തായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഷിബ്‌ലയുടെ പുതിയ മിറർ സെൽഫിയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മിററുമായി ഞാൻ പ്രണയത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്തൊരു മാറ്റമെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.യോഗയിലൂടെയും വർക്ക്ഔട്ടിലൂടെയുമാണ് താരം ശരീര ഭാരം കുറച്ചത്. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3394/kakshi-amminippillai-heroine-with-makeover-pictures-what-a-change-the-fans-made)