നിവിൻ പോളിയുടെ നായിക വിവാഹിതയാകുന്നു

നിവിൻ പോളിയുടെ നായിക വിവാഹിതയാകുന്നു
2022-03-25T21:18:00 | By Susmitha Surendran

 നാളുകളായി ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന രണ്ട് താരങ്ങളാണ് നടി നിക്കി ​ഗൽറാണിയും നടൻ ആദിയും ഇരുവരും തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമാണ്. ഇരുവരും പ്രണയത്തിലാണ് എന്നതിന് നിരവധി തെളിവുകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.

നിക്കി-ആദി പ്രണയം വൈറലാകുമ്പോൾ തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നും വരുന്ന പുതിയ വാർത്ത ഇരുവരുടേയും വിവാഹ നിശ്ചയം രഹസ്യമായി നടന്നുവെന്നതാണ്. ഇക്കഴിഞ്ഞ മാർച്ച് 24ന് നിക്കിയുടേയും ആദിയുടേയും വിവാഹ‌നിശ്ചയം നടന്നുവെന്നാണ് വാർത്തകൾ വരുന്നത്. 



അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യമായ ചടങ്ങായിരുന്നു വിവാഹനിശ്ചയമെന്നും ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിക്കിയെ മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങിയത് 1983 എന്ന നിവിൻ പോളി സിനിമ റിലീസ് ചെയ്തശേഷമാണ്.

നിവിന്റെ കാമുകിയായിട്ടാണ് ചിത്രത്തിൽ നിക്കി അഭിനയിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലും നിക്കി സജീവമാണ്. തനിക്കൊരു പ്രണയമുണ്ടെന്നും ഉടൻ വിവാഹമുണ്ടാകുമെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നിക്കി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനാരെന്ന് നിക്കി വെളിപ്പെടുത്തിയിരുന്നില്ല.



ശേഷം നിക്കിയും നടൻ ആദി പിനിസെട്ടിയുമായുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് നിക്കിയുടെ കാമുകൻ ആദി തന്നെയെന്ന് ആരാധകർ ഉറപ്പിച്ചത്. 

ആദിയുടെ എല്ലാ സ്വകാര്യ പാർട്ടികളിലും പരിപാടികളിലും നിക്കി സ്ഥിരം സാന്നിധ്യമാണ്. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയതിന്റെ ചിത്രങ്ങളും ഒരിടയ്ക്ക് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം ​ഗോസിപ്പുകൾ വരാറുണ്ടെങ്കിലും നിക്കിയോ ആദിയോ വിഷയത്തിൽ ഇതുവരെ പ്രതികരിക്കുകയോ വാർത്തകൾ നിഷേധിക്കുകയോ ചെയ്തിട്ടില്ല.



ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തി നിക്കി മാത്രമായിരുന്നു.

ഇക്കഴിഞ്ഞ ജൂലായ് 14ന് ആയിരുന്നു രവിരാജയുടെ പിറന്നാൾ‌ ആഘോഷം നടന്നത്. ആദിയുടെ കുടുംബത്തിനൊപ്പം നിക്കിയും ഇരിക്കുന്ന ചിത്രങ്ങൾ വളരെ വേ​ഗത്തിൽ വൈറലായി. കൊവിഡ് ലോക്ഡൗണിനിടെക്ക് ചെന്നൈയിൽ നടന്ന ചടങ്ങിലാണ് നിക്കി പങ്കെടുത്തത്. യാഗവരായിനം നാ കാക്ക, മറഗാധ നാനയം എന്നീ സിനിമകളിലാണ് നിക്കിയും ആദിയും നായികാ നായകൻമാരായി ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 


Content Highlight: Nivin Pauly's heroine Getting married.

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup