നിര്‍ത്തിയിട്ട കാറില്‍ സെക്സ്, തടഞ്ഞ സെക്യൂരിറ്റിക്കാരന് കിട്ടിയത് എട്ടിന്‍റെ പണി!

നിര്‍ത്തിയിട്ട കാറില്‍ സെക്സ്, തടഞ്ഞ സെക്യൂരിറ്റിക്കാരന് കിട്ടിയത് എട്ടിന്‍റെ പണി!
2022-03-25T20:43:00 | By Susmitha Surendran

പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതിയെയും യുവാവിനെയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡിന് കിട്ടിയത് എട്ടിന്‍റെ പണി. ഗാര്‍ഡിനെയും അദ്ദേഹത്തിന്റെ സ്‍കൂട്ടറിനെയും ഇടിച്ചുതെറിപ്പിച്ച് കാര്‍ പാഞ്ഞു.

സംഭവത്തില്‍ സുരക്ഷാ ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്. തായ്‍ലന്‍ഡിലെ ബാങ്കോക്കിലാണ് സംഭവം എന്ന് മെട്രോ കോ ഡോട്ട് യുകെ, കൊക്കൊനട്‍സ് ഡോട്ട് കോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



കഴിഞ്ഞ ദിവസം പുലർച്ചെ വടക്കൻ ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്താണ് സംഭം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കോക്കിലെ സായ് മായ് ജില്ലയിലെ എസി മാർക്കറ്റിന് പുറത്ത് പാർക്കിംഗ് ഗ്രൗണ്ടിൽ ഒരു ടൊയോട്ട ആൾട്ടിസിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു രണ്ടു പേര്‍. യുവതിയും യുവാവും മുഖം മൂടി ധരിച്ചിരുന്നു.

വാരാട്ട് ലുന്റോങ്ങ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ഈ സമയം തന്‍റെ അവിടെ സ്‍കൂട്ടറില്‍ എത്തി. നിത്തിയിട്ടിരുന്ന കാര്‍ കുലുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ലുന്റോങ്ങ് കാറിനടുത്തെത്തി എന്തോ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതോടെ എഞ്ചിൻ സ്റ്റാർട്ട് ചെയ്‍ത് വാഹനം ലുന്റോങ്ങിന് നേരെ യുവാവ് ഓടിക്കുകയായിരുന്നു.

'എന്താണ് നിങ്ങളുടെ പ്രശ്‍നം' എന്ന് ആക്രോശിച്ചതിന് ശേഷമായിരുന്നു മുഖം മൂടി ധരിച്ച പുരുഷ ഡ്രൈവർ തന്‍റെ നേര്‍ക്ക് വാഹനം ഓടിച്ചതെന്നാണ് ലുന്‍റോംഗ് പറയുന്നത്. തുടര്‍ന്ന് ലുന്റോംഗ് വാഹനത്തിന് മുന്നില്‍ നിന്നും ഓടി മാറി. ഇതോടെ കാര്‍ പാഞ്ഞു പോകുകയായിരുന്നു.

താന്‍ ജോലിയിൽ പ്രവേശിച്ചിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ എന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നും ലുന്‍റോംഗ് പറയുന്നു. "എന്താണ് എന്റെ പ്രശ്‌നമെന്ന് ചോദിച്ച് അയാൾ എന്നോട് അലറി. ഞാൻ അവരുടെ മുഖം വ്യക്തമായി കണ്ടില്ല, പക്ഷേ ഞാൻ അവരെ വീണ്ടും കണ്ടെത്തിയാൽ, അത് ആരാണെന്ന് ഞാൻ ഓർക്കും.." ലുന്‍റോംഗ് പറയുന്നു.

ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന മൊട്ടത്തലയുള്ളയാളാണ് ഡ്രൈവര്‍ എന്നും മെലിഞ്ഞ ആളാണ് യുവതി എന്നുമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത്. ഇരുവരും മുഖംമൂടി ധരിച്ചിരുന്നു. അതേസമയം കാറിന്റെ രജിസ്‌റ്റർ ചെയ്‌ത ഉടമയെ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവം നടന്ന അന്ന് രാത്രി ഒരു സുഹൃത്തിന് കടം കൊടുത്തിരിക്കുകയായിരുന്നു വാഹനം എന്നാണ് ഉടമ പറയുന്നത് എന്നും പൊലീസ് വ്യക്തമാക്കുന്നു.

കാർ ഉടമ പോലീസിനോട് പറഞ്ഞു: ‘ഡ്രൈവർ എവിടേക്കാണ് പോയതെന്ന് എനിക്കിപ്പോഴും അറിയില്ല. എന്റെ കാറായതിനാൽ സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാം.

സെക്യൂരിറ്റി ജീവനക്കാരന് സംഭവിച്ച നാശനഷ്‍ടങ്ങൾക്ക് ഞാൻ പണം നൽകും.." മെട്രോ കോ ഡോട്ട് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംഭവസ്ഥലത്ത് നിന്ന് പോയതിന് ശേഷം സിസിടിവിയിൽ കാർ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് സൈമായ് ജില്ലാ സ്റ്റേഷന്റെ പോലീസ് വക്താവ് പറയുന്നു.

Content Highlight: Sex in a parked car, security got the work of eight!

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup