---
title: "ആദ്യം പ്രൊപ്പോസല്‍ വീട്ടില്‍ അവതരിപ്പിച്ചത് ഞാനാണ്; ജയകുമാര്‍"
english_title: "I was the first to present the proposal at home; Jayakumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33911/i-was-the-first-to-present-the-proposal-at-home-jayakumar"
published_at: "2022-03-25T20:03:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dd3333f0a0_jayarajan.jpg"
keywords: []
---

# ആദ്യം പ്രൊപ്പോസല്‍ വീട്ടില്‍ അവതരിപ്പിച്ചത് ഞാനാണ്; ജയകുമാര്‍

> **Lead Summary:** നിരവധി സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്‍ ജയകുമാര്‍ തട്ടീംമുട്ടീ എന്ന ഹാസ്യ പരമ്പരയില്‍ എത്തിയതോടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. ഇതില്‍ അര്‍ജുന്‍ എന്ന കഥാപാത്രത്തില്‍ ആയിരുന്നു ജയകുമാര്‍ എത്തിയിരുന്നത്.

## Article Content

നിരവധി സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്‍ ജയകുമാര്‍ തട്ടീംമുട്ടീ എന്ന ഹാസ്യ പരമ്പരയില്‍ എത്തിയതോടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. ഇതില്‍ അര്‍ജുന്‍ എന്ന കഥാപാത്രത്തില്‍ ആയിരുന്നു ജയകുമാര്‍ എത്തിയിരുന്നത്.

കുടുംബത്തിലെ കാര്യങ്ങള്‍ ഒന്നും കൃത്യമായി നോക്കാത്ത, ഒട്ടും ഉത്തരവാദിത്വമില്ലാത്ത ഒരു ഭര്‍ത്താവായിരുന്നു അര്‍ജുന്‍, എന്നാല്‍ റിയല്‍ ലൈഫില്‍ ആ കഥാപാത്രവുമായി ഒരു ബന്ധവും ഇല്ലെന്ന് പറയുകയാണ് താരമിപ്പോള്‍.

ഭാര്യ ഉമാദേവികൊപ്പം ജയകുമാര്‍ ഷോയില്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് തന്റെ കുടുംബവിശേഷങ്ങള്‍ എല്ലാം താരം പങ്കുവെച്ചത്. റിയല്‍ ലൈഫില്‍ നല്ല ഉത്തരവാദിത്വമുള്ള ആളാണ് ജയകുമാര്‍ എന്നും , വല്ലപ്പോഴും മാത്രമേ തമാശ പറയാറുള്ളു എന്നും ഉമാദേവി പറയുന്നു.

ഒന്നിച്ച് ബിഎഡ് ചെയ്തവരാണ് ഞങ്ങള്‍. കര്‍ണാടകയിലായിരുന്നു ബിഎഡ് ചെയ്തത്. ഹൈദരാബാദിലാണ് വീടെങ്കിലും പഠിക്കാനായി അവിടേക്ക് വന്നതാണ്. ആദ്യം പ്രൊപ്പോസല്‍ വീട്ടില്‍ അവതരിപ്പിച്ചത് ഞാനാണ്.

ആന്ധ്രയെന്നൊക്കെ കേട്ടപ്പോള്‍ അത്രയും ദൂരം എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നുവെന്നും ജയകുമാര്‍ പറഞ്ഞിരുന്നു. വൈക്കത്ത് ഞങ്ങള്‍ക്ക് ബന്ധുക്കളുണ്ട്. അവിടെ വന്നതിന് ശേഷമായാണ് വിവാഹം നടത്തിയതെന്നായിരുന്നു ഭാര്യയുടെ കമന്റ്.

എനിക്ക് പറ്റിയ ഭാര്യ തന്നെയെന്നാണ് ഉമാദേവിയെന്നും നടന്‍ പറഞ്ഞു, അവള് കുറച്ചേ വര്‍ത്തമാനം പറയൂ, അധികം സംസാരിച്ച് എന്നെ ശല്യം ചെയ്യാറില്ല എന്നും ജയകുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33911/i-was-the-first-to-present-the-proposal-at-home-jayakumar)