---
title: "കുടുംബസമേതം ബീച്ചിൽ സമീര റെഡ്ഡി, ചിത്രങ്ങൾ വൈറല്‍ "
english_title: "Sameera Reddy on the beach with her family, pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3389/sameera-reddy-on-the-beach-with-her-family-pictures-go-viral"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614d83ed22ab4_.jpg"
keywords: []
---

# കുടുംബസമേതം ബീച്ചിൽ സമീര റെഡ്ഡി, ചിത്രങ്ങൾ വൈറല്‍ 

> **Lead Summary:** കുടുംബത്തോടൊപ്പം ബീച്ചിൽ സമയം ചിലവഴിക്കുന്ന സമീരയുടെ ഫോട്ടോസാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ബിസിനസ്സുകാരനായ അക്ഷയ് വർദ്ധയാണ് സമീരയുടെ ഭർത്താവ്.ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തിന്റെ റാണി ആയിരുന്നു സമീര.സിനിമയില്‍ ഇല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി താരം പങ്കുവയ്ക്കാന്‍ മടിക്കാറില്ല .വര്‍ക്ക്‌ ഔട്ട്‌ വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

## Article Content

കുടുംബത്തോടൊപ്പം ബീച്ചിൽ സമയം ചിലവഴിക്കുന്ന സമീരയുടെ ഫോട്ടോസാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ബിസിനസ്സുകാരനായ അക്ഷയ് വർദ്ധയാണ് സമീരയുടെ ഭർത്താവ്.ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തിന്റെ റാണി ആയിരുന്നു സമീര.സിനിമയില്‍ ഇല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി താരം പങ്കുവയ്ക്കാന്‍ മടിക്കാറില്ല .വര്‍ക്ക്‌ ഔട്ട്‌ വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

എന്തു കൊണ്ടാണ് നരച്ച തലമുടി കളര്‍ ചെയ്യാത്തതെന്ന അച്ഛന്റെ ചോദ്യം ആരാധകരുമായി പങ്കുവച്ചുകൊണ്ടാണ് തന്റെ സൗന്ദര്യവ്യക്തി ബോധങ്ങളെക്കുറിച്ചുള്ള അഭിപ്രായം സമീറ ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.ആളുകള്‍ എങ്ങനെ വിലയിരുത്തിയാലും ഭയമില്ലെന്നും പൂര്‍വകാലത്തെ തന്റെ സൗന്ദര്യം ഇപ്പോഴില്ല എന്നോര്‍ത്ത് വിഷമിക്കാനില്ലെന്നുമായിരുന്നു നടിയുടെ മറുപടി.

മുടി കളര്‍ ചെയ്യാത്ത, മേക്കപ്പില്ലാത്ത ചിത്രത്തോടൊപ്പമായിരുന്നു നടിയുടെ പ്രതികരണം. സൗന്ദര്യത്തെ കുറിച്ചുള്ള പലരുടേയും മനോഭാവങ്ങളെ തകര്‍ക്കുന്ന പ്രതികരണമായിരുന്നു താരത്തിന്റേത്.

ഈ അടുത്ത് ആയിരുന്നു തെന്നിന്ത്യയുടെ പ്രിയ താരം സമീറ റെഡ്ഡി ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് എഴുതിയത്. രൂപത്തെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നും ആരോഗ്യത്തോടെ ഇരിക്കുന്നത് മാത്രം ചിന്തിച്ചാൽ മതി, ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും സമീരാറെഡ്‌ഡി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

രണ്ടാമത് കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ആണ് ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായത് അമിതവണ്ണവും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഇതിലൊന്നും ആശങ്കയില്ലെന്നും താരം തുറന്നു പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3389/sameera-reddy-on-the-beach-with-her-family-pictures-go-viral)