---
title: "കുഞ്ഞു മാലാഖയായി വൃദ്ധികുട്ടി ;ചിത്രം കാണാം "
english_title: "Growing up as a baby angel; see picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3388/growing-up-as-a-baby-angel-see-picture"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614d7d7220466_.jpg"
keywords: []
---

# കുഞ്ഞു മാലാഖയായി വൃദ്ധികുട്ടി ;ചിത്രം കാണാം 

> **Lead Summary:** കുട്ടി ഡാന്‍സര്‍ വൃദ്ധി വിശാലിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹ ചടങ്ങില്‍ നൃത്തച്ചുവടുകള്‍ വച്ചു കൊണ്ടായിരുന്നു വൃദ്ധി വിശാല്‍ പ്രശസ്തയായത്. വിജയ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിംഗ്, അല്ലു അര്‍ജുന്‍ ചിത്രമായ അല വൈകുണ്ഠപുരമുലോയിലെ രാമുലോ രാമുല എന്ന പാട്ടിനൊപ്പമാണ് വൃദ്ധി ചുവടുവച്ചത്.

## Article Content

കുട്ടി ഡാന്‍സര്‍ വൃദ്ധി വിശാലിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹ ചടങ്ങില്‍ നൃത്തച്ചുവടുകള്‍ വച്ചു കൊണ്ടായിരുന്നു വൃദ്ധി വിശാല്‍ പ്രശസ്തയായത്. വിജയ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിംഗ്, അല്ലു അര്‍ജുന്‍ ചിത്രമായ അല വൈകുണ്ഠപുരമുലോയിലെ രാമുലോ രാമുല എന്ന പാട്ടിനൊപ്പമാണ് വൃദ്ധി ചുവടുവച്ചത്.

ആ നൃത്തം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ കുട്ടി ഡാന്‍സറായ വൃദ്ധിക്ക് താര പദവി കൈവരികയും ചെയ്തു. പിന്നീട് ഒട്ടേറെ ടെലിവിഷന്‍ പ്രോഗ്രാമുകളിലും, സിനിമകളിലും വൃദ്ധിക്ക് അവസരങ്ങള്‍ ലഭിച്ചു.

അതോടൊപ്പം നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും വൃദ്ധി സോഷ്യല്‍ മീഡയയില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ ഇതാ കുട്ടി താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. ലീ & ലീ കോട്ടൂര്‍ (Li&Li Couture) എന്ന വസ്ത്രസ്ഥാപനത്തിനു വേണ്ടിയാണ് വൃദ്ധി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

പിങ്ക് & പര്‍പ്പിള്‍ ombre shade magic നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞു സുന്ദരിയായിട്ടാണ് വൃദ്ധി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൃദ്ധി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വൃദ്ധിയുടെ പുതിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. abi_fine_shooters ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. daniya ആണ് കോസ്റ്റിയൂം ഒരുക്കിയത്. കൊച്ചിയില്‍ കോതാട് എന്ന സ്ഥലത്തുള്ള നിഹാര റിസോര്‍ട്‌സില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്.

നിരവധി ആരാധകരാണ് വൃദ്ധിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഡാന്‍സര്‍മാരായ വിശാല്‍ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. അച്ഛനും, അമ്മയ്ക്കുമൊപ്പമുള്ള ഡാന്‍സ് വീഡിയോ വൃദ്ധി ഇടയ്ക്ക് ഷെയര്‍ ചെയ്യാറുണ്ട്. സമീപകാലത്ത് റിലീസ് ചെയ്ത സാറാസ് എന്ന ചിത്രത്തിലൂടെയാണ് വൃദ്ധി സിനിമയിലേക്ക് പ്രവേശിച്ചത്. പൃഥ്വിരാജിന്റെ കടുവ എന്ന ചിത്രത്തില്‍ പൃഥ്വിയുടെ മകളുടെ കഥാപാത്രം വൃദ്ധിക്കാണ് ലഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3388/growing-up-as-a-baby-angel-see-picture)