---
title: "ദൃശ്യം 2 ഹിന്ദി; ചിത്രീകരണം ‍‍ഡിസംബറിൽ"
english_title: "Scene 2 Hindi; Filming is in December"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3387/scene-2-hindi-filming-is-in-december"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614d772db972a_dhishyam.jpg"
keywords: []
---

# ദൃശ്യം 2 ഹിന്ദി; ചിത്രീകരണം ‍‍ഡിസംബറിൽ

> **Lead Summary:** സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദി റീമേക്ക് ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ദൃശ്യം ഹിന്ദിയുടെ നിർമാതാക്കളിൽ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ആദ്യ ഭാഗം ഒരുക്കിയ നിഷികാന്ത് കാമത്തിന്റെ അപ്രതീക്ഷി വേർപാട് കഴിഞ്ഞ വർഷമായിരുന്നു. ഇതേ തുടർന്നാണ് അഭിഷേക് തന്നെ സംവിധാനം ഏറ്റെടുത്തത്.

## Article Content

സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദി റീമേക്ക് ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ദൃശ്യം ഹിന്ദിയുടെ നിർമാതാക്കളിൽ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ആദ്യ ഭാഗം ഒരുക്കിയ നിഷികാന്ത് കാമത്തിന്റെ അപ്രതീക്ഷി വേർപാട് കഴിഞ്ഞ വർഷമായിരുന്നു. ഇതേ തുടർന്നാണ് അഭിഷേക് തന്നെ സംവിധാനം ഏറ്റെടുത്തത്.

അജയ് ദേവ്ഗൺ, ശ്രീയ ശരൺ, തബു തുടങ്ങിയവരൊക്കെ രണ്ടാം ഭാഗത്തില്‍ മാറ്റമില്ലാതെ ഉണ്ടാകും. താരനിർണയം സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഉണ്ടായിട്ടില്ല.

ഡിസംബര്‍ അവസാനത്തേക്കാണ് ചിത്രത്തിനായി അജയ് ദേവ്‍ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ്‍ഡേ, മൈദാന്‍, താങ്ക് ഗോഡ് എന്നീ സിനിമകളും ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വെബ് സിരീസ് ആയ 'രുദ്ര'യും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും അജയ്, ദൃശ്യം 2ല്‍ ജോയിന്‍ ചെയ്യുക.ജോർജ്കുട്ടി ഹിന്ദിയിലെത്തിയപ്പോൾ വിജയ് സാല്‍ഗോന്‍കര്‍ എന്നായിരുന്നു പേര്. മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ഹിന്ദിയിൽ നന്ദിനി സാല്‍ഗോന്‍കര്‍ ആയി.

### Related Links & Sources
- [Original Story Source](https://moviemax.in/news/3387/scene-2-hindi-filming-is-in-december)