---
title: "രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ചിത്രം കണ്ടുകൊണ്ടിരിക്കെ ആരാധകൻ മരിച്ചു"
english_title: "A fan died while watching Rajamouli's 'RRR' movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33854/a-fan-died-while-watching-rajamoulis-rrr-movie"
published_at: "2022-03-25T14:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d86697b354_rrr.jpg"
keywords: []
---

# രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ചിത്രം കണ്ടുകൊണ്ടിരിക്കെ ആരാധകൻ മരിച്ചു

> **Lead Summary:** രാജമൗലിയുടെ പുതിയ ചിത്രമായ 'ആര്‍ആര്‍ആര്‍' ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച സ്വീകരണമാണ് ചിത്രത്തിന് രാജ്യമൊട്ടാകെ ലഭിച്ചത്.

## Article Content

രാജമൗലിയുടെ പുതിയ ചിത്രമായ 'ആര്‍ആര്‍ആര്‍' ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച സ്വീകരണമാണ് ചിത്രത്തിന് രാജ്യമൊട്ടാകെ ലഭിച്ചത്.

'ആര്‍ആര്‍ആ'ര്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നതും. എന്നാല്‍ മറ്റൊരു സങ്കടപ്പെടുത്തുന്ന വാര്‍ത്ത കൂടി 'ആര്‍ആര്‍ആറു'മായി ബന്ധപ്പെട്ട് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു (RRR).

ഒരു ആരാധകൻ ചിത്രം കണ്ടുകൊണ്ടേയിരിക്കേ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുപ്പതുകാരനായ ആരാധകനാണ് മരണം സംഭവിച്ചത്.

'ആര്‍ആര്‍ആര്‍' എന്ന ചിത്രം അനന്തപുര് എസ്‍വി മാക്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കെയാണ് സംഭവം. കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നുമാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ മാത്രം 500ലധികം സ്‍ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ലോകത്താകമാനം 10,000 സ്‍ക്രീനുകളില്‍ 'ആര്‍ആര്‍ആര്‍' റിലീസ് ചെയ്യുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. തിയറ്റററുകളില്‍ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. മികച്ച ഒരു സിനിമയാണ് 'ആര്‍ആര്‍ആര്‍' എന്നാണ് തിയറ്ററുകളില്‍ നിന്നുള്ള അഭിപ്രായവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/33854/a-fan-died-while-watching-rajamoulis-rrr-movie)