---
title: "ലോസ് ഏഞ്ചല്‍സ് മാരത്തണിൽ ശാന്തി ആന്റണി"
english_title: "Shanti Antony at the Los Angeles Marathon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33844/shanti-antony-at-the-los-angeles-marathon"
published_at: "2022-03-25T13:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d7d16a6027_antony.jpg"
keywords: []
---

# ലോസ് ഏഞ്ചല്‍സ് മാരത്തണിൽ ശാന്തി ആന്റണി

> **Lead Summary:** 2022ലെ ലോസ് ഏഞ്ചല്‍സ് മാരത്തണിൽ പങ്കാളിയായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെഭാ​ര്യ ശാന്തി ആന്റണി. 6 മണിക്കൂർ 27 മിനിറ്റ് കൊണ്ടാണ് 42 കിലോമീറ്റർ ശാന്തി ഓടിത്തീർത്തത്.

## Article Content

2022ലെ ലോസ് ഏഞ്ചല്‍സ് മാരത്തണിൽ പങ്കാളിയായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെഭാ​ര്യ ശാന്തി ആന്റണി. 6 മണിക്കൂർ 27 മിനിറ്റ് കൊണ്ടാണ് 42 കിലോമീറ്റർ ശാന്തി ഓടിത്തീർത്തത്.

മകൾ അനിഷയുടെ ഭർത്താവിന്റെ സഹോദരൻ നീൽ വിൻസന്റിനെയും കുടുംബത്തെയും കാണാൻ ലോസ് ഏഞ്ചല്‍സില്‍ എത്തിയപ്പോഴാണു മാരത്തൺ ഓടാൻ ശാന്തി തീരുമാനിച്ചത്.

ശേഷം അവിടെ ഓടി പരിശീലിക്കുകയും മാരത്തണിൽ പങ്കെടുക്കുകയുമായിരുന്നു. നീലും കുടുംബ സുഹൃത്തായ ജിജോ കോശിയും ശാന്തിക്കൊപ്പം ഉണ്ടായിരുന്നു.

11,525 പേരാണ് മാരത്തൺ ഓട്ടം പൂർത്തിയാക്കിയത്. ഇതിൽ 9005ാം ആളായി ശാന്തിയും ഓടിയെത്തി. സ്ഥിരമായി മാരത്തൺ ഓടുന്നവരും അത്‌ലീറ്റുകളുമാണു കൂടുതലും പങ്കെടുത്തത്. ദേശീയ പതാകയുമായാണ് ശാന്തി മെഡൽ സ്വീകരിക്കാനെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33844/shanti-antony-at-the-los-angeles-marathon)