---
title: "എല്ലാവര്‍ക്കും ആവശ്യം തന്റെ വയറ് കാണിക്കുന്നത്; രാഖി സാവന്ത്  "
english_title: "Actress Rakhi Sawant's new interview goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33828/actress-rakhi-sawants-new-interview-goes-viral"
published_at: "2022-03-25T11:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d5dfee5a9b_raavathth.jpg"
keywords: []
---

# എല്ലാവര്‍ക്കും ആവശ്യം തന്റെ വയറ് കാണിക്കുന്നത്; രാഖി സാവന്ത്  

> **Lead Summary:** ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിക്കുന്ന പേരാണ് രാഖി സാവന്തിന്റേത്. വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ഒരു അവസരവും പാഴാക്കാറില്ല. എന്തും തുറന്ന് സംസാരിക്കുന്ന രാഖിയുടെ പ്രകൃതമാണ് വിവാദ നായിക എന്ന ലേബല്‍ നടിയ്ക്ക് കിട്ടാന്‍ കാരണം. എന്നാല്‍ പറഞ്ഞതിനെ കുറിച്ചോര്‍ത്ത് ദുഃഖിക്കുകയോ മാറ്റി പറയുകയോ ചെയ്യാറില്ല. 

## Article Content

ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിക്കുന്ന പേരാണ് രാഖി സാവന്തിന്റേത്. വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ഒരു അവസരവും പാഴാക്കാറില്ല. എന്തും തുറന്ന് സംസാരിക്കുന്ന രാഖിയുടെ പ്രകൃതമാണ് വിവാദ നായിക എന്ന ലേബല്‍ നടിയ്ക്ക് കിട്ടാന്‍ കാരണം. എന്നാല്‍ പറഞ്ഞതിനെ കുറിച്ചോര്‍ത്ത് ദുഃഖിക്കുകയോ മാറ്റി പറയുകയോ ചെയ്യാറില്ല. 

ഈ അടുത്ത ഇടയ്ക്കായിരുന്നു രാഖിയും ഭര്‍ത്താവ് റിതേഷ് സിംഗും വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ് രാഖി. ഒരു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തന്നെ പോലെയുള്ള ഒരു പെണ്‍കുട്ടിയ്ക്ക് ശ്രദ്ധിക്കപ്പെടാന്‍ ഏറെ പ്രയാസകരമാണെന്നാണ് രാഖി പറയുന്നത്.

'തന്റെ സ്വപ്‌നം ഇതുവരെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സിനിമയില്‍ നിന്ന് അധികവും തേടി എത്തുന്നത് ഗ്ലാമറസ് റോളുകളാണ്. വയറ് കണിക്കുന്നതല്ലാതെ അഭിനയപ്രധാന്യമുള്ള പ്രൊജക്ടുകള്‍ ലഭിച്ചിട്ടില്ല. അത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. ഒരിക്കല്‍ അത്തരത്തിലുള്ള കഥാപാത്രത്തിലൂടെ താന്‍ ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും' രാഖി പറഞ്ഞു.

എന്തും തുറന്നു പറയാന്‍ മടിയില്ലാത്ത രാഖി തനിക്ക് കൗമാരക്കാലത്ത് സംഭവിച്ച ഒരു അമളിയെ കുറിച്ച് നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഹോളി ആഘോഷത്തിനിടെ ബലൂണ്‍ എന്ന് കരുതി കോണ്ടത്തില്‍ വെളളം നിറച്ച് എറിഞ്ഞെന്നും അതിന് വീട്ടുകാരില്‍ നിന്ന് ശകാരം കേട്ടെന്നും ബിഗ് ബോസ് വിവാദ നായിക പറഞ്ഞു.

അത്തരത്തിലൊരു അബദ്ധം പറ്റാനുളള കാരണവും രാഖി വെളിപ്പെടുത്തിയിരുന്നു. കൗമാര കാലത്ത് സംഭവിച്ച അബദ്ധത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് ആ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് രാഖി പറഞ്ഞത്. 

'കുട്ടിക്കാലത്ത് ഹോളി ദിനത്തില്‍ എന്റെ വീട്ടില്‍ ഒരു ബലൂണ്‍ കണ്ടെത്തി. അതില്‍ വര്‍ണ്ണാഭമായ വെള്ളം ഒഴിച്ച് ആളുകളുടെ മുഖത്തേക്ക് എറിഞ്ഞു. എന്നാല്‍ ആ സമയത്ത് എല്ലാവരും എന്നെ വഴക്ക് പറയുകയായിരുന്നു. ''വിഡ്ഢി! ഞാന്‍ നിന്നെ കൊല്ലും'' എന്നൊക്കെ ആളുകള്‍ പറഞ്ഞു.

എന്നാല്‍ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. 'ഇത് എന്തിന്? ഇത് ഹോളിയാണ്!' എല്ലാവരും എന്നെ നോക്കി പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസ്സിലായത് അത് ബലൂണല്ല, കോണ്ടം ആണെന്ന്' രാഖി പറഞ്ഞു. 

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രാഖി സാവന്ത്. ഇന്‍സ്റ്റഗ്രാമില്‍ കൈനിറയെ ആരാധകരുണ്ട്. നടിയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവുന്നത്. പലപ്പോഴും രാഖിയുടെ ഇന്‍സ്റ്റഗ്രാം പേസ്റ്റുകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ ക്ഷണിച്ച് വരുത്താറുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/33828/actress-rakhi-sawants-new-interview-goes-viral)