---
title: "ഇനി അങ്ങനെ ഒരു കഥാപാത്രം ചെയ്യാന്‍ പോവുകയാണ്; സ്വാസിക "
english_title: "Now a character like that is going to do; Swasika revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33814/now-a-character-like-that-is-going-to-do-swasika-revealed"
published_at: "2022-03-25T10:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d4dd933f9c_saswika.jpg"
keywords: []
---

# ഇനി അങ്ങനെ ഒരു കഥാപാത്രം ചെയ്യാന്‍ പോവുകയാണ്; സ്വാസിക 

> **Lead Summary:** സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കാറുള്ള നടിയാണ് സ്വാസിക വിജയ്. നടിയുടെ ഏത് കഥാപാത്രം എടുത്തു നോക്കുകയാണെങ്കില്‍ പോലും നാടന്‍ വേഷത്തിലാണ് സ്വാസികയെ പ്രേക്ഷകര്‍ കണ്ടത്.

## Article Content

സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കാറുള്ള നടിയാണ് സ്വാസിക വിജയ്. നടിയുടെ ഏത് കഥാപാത്രം എടുത്തു നോക്കുകയാണെങ്കില്‍ പോലും നാടന്‍ വേഷത്തിലാണ് സ്വാസികയെ പ്രേക്ഷകര്‍ കണ്ടത്.

എന്നും തന്റെ കഥാപാത്രങ്ങളില്‍, സാരിയോ , ചുരിദാറോ ആയിരിക്കും സ്വാസിക അണിയാര്‍, അങ്ങനെയുള്ള റോള്‍ ആണ് നടിക്ക് കിട്ടാര്‍. എന്നാല്‍ ഇപ്പോഴിതാ താന്‍ ഇനി ഗ്ലാമര്‍ കഥാപാത്രത്തില്‍ എത്താന്‍ പോകുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം ആണ് സ്വാസികയുടെ പുതിയ ചിത്രം. ഈ ചിത്രത്തില്‍ താന്‍ ഗ്ലാമറാ വേഷത്തിലാണ് എത്തുന്നത് എന്ന് സ്വാസിക പറഞ്ഞു. ഏത് ലെവലാണ് എന്ന് ചോദിച്ചപ്പോള്‍, ഗ്ലാമര്‍ എന്ന് പറയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്ത് രൂപമാണോ എത്തുന്നത്, രൂപം കൊണ്ടും ഭാവം കൊണ്ടും എല്ലാം അത് അങ്ങനെയായിരിയ്ക്കും എന്ന് സ്വാസിക വ്യക്തമാക്കി.

അതേസമയം തനിക്ക് പെട്ടെന്ന് ഇങ്ങനെ ഒരു കഥാപാത്രത്തിലേക്ക് മാറുമ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ട് എന്നും, തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്നതാണ് ആദ്യത്തെ സംശയം. കരിയറിലും ജീവിതത്തിലും ഇതുവരെ ഇത്തരം വേഷ സംവിധാനങ്ങള്‍ ചെയ്തിട്ടില്ല, തന്നെ സംബന്ധിച്ച് ഇത് ഒരു പുതിയ അനുഭവമാണ് താരം പറഞ്ഞു.

അതേസമയം നമ്മള്‍ അഭിനയം എന്ന മേഖലയിലേക്ക് എത്തുമ്പോള്‍ ഏതുതരം വേഷത്തിനും തയ്യാറായിരിക്കണം. ഇതുവരെ കാര്യമായ ലീഡ് റോളുകള്‍ ഒന്നും ചെയ്തിട്ടില്ല, ഗ്‌ളാമറായി അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നെക്കൊണ്ട് പറ്റാത്ത ഒരു മേഖലയായിട്ടായിരുന്നു അത് കണ്ടിരുന്നത് സ്വാസിക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33814/now-a-character-like-that-is-going-to-do-swasika-revealed)