---
title: "'ലളിതം സുന്ദരം' ലിറിക് വീഡിയോ പുറത്ത് "
english_title: "Activists have released a song from the movie 'Lalitham Sundaram'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33813/activists-have-released-a-song-from-the-movie-lalitham-sundaram"
published_at: "2022-03-25T10:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d4bc8816b0_lalitham.jpg"
keywords: []
---

# 'ലളിതം സുന്ദരം' ലിറിക് വീഡിയോ പുറത്ത് 

> **Lead Summary:** മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലളിതം സുന്ദരം'. അടുത്തിടെയാണ് ചിത്രം ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

## Article Content

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലളിതം സുന്ദരം'. അടുത്തിടെയാണ് ചിത്രം ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബോംബെ ജയശ്രീ ആലപിച്ച 'മെല്ലെ തൊടണ് നറുമണം...' എന്ന മനോഹരമായ മെലഡി ​ഗാനമാണ് പുറത്തുവിട്ടത്. ലിറിക് വീഡിയോയായി ഗാനത്തിന്റെ റെക്കോഡിങ് രംഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബിജിബാല്‍ ഈണം പകര്‍ന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്.

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33813/activists-have-released-a-song-from-the-movie-lalitham-sundaram)