---
title: "എനിക്ക് രണ്ട് മീ ടൂ വേണം, അങ്ങനെ ചോദിക്കുന്നതിന് എന്താ പ്രശ്‌നം?"
english_title: "Sreejith Panicker has come on the scene with a joke against Vinayaka."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33811/sreejith-panicker-has-come-on-the-scene-with-a-joke-against-vinayaka"
published_at: "2022-03-25T10:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d49a574363_vinayakan.jpg"
keywords: []
---

# എനിക്ക് രണ്ട് മീ ടൂ വേണം, അങ്ങനെ ചോദിക്കുന്നതിന് എന്താ പ്രശ്‌നം?

> **Lead Summary:** പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിനായകനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍.

## Article Content

പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിനായകനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍.

** ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;**

പെണ്ണേ, എനിക്ക് രണ്ട് മീ ടൂ വേണം. അങ്ങനെ ചോദിക്കുന്നതിന് എന്താ പ്രശ്‌നം? മോന്തയ്‌ക്കൊന്ന് പൊട്ടിച്ചിട്ട് കണ്ണാടി എടുത്ത് കാണിച്ചു കൊടുക്ക് പെങ്ങളേ. അപ്പോള്‍ മനസ്സിലാകും എന്താണ് അങ്ങനെ ചോദിക്കുന്നതിന്റെ പ്രശ്‌നമെന്ന്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി. വിനായകന്റെ വിവാദ പ്രസ്താവന ഇങ്ങനെ, ”എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്.

നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ നിങ്ങളെനിക്ക് പറഞ്ഞ് താ’.

### Related Links & Sources
- [Original Story Source](https://moviemax.in/news/33811/sreejith-panicker-has-come-on-the-scene-with-a-joke-against-vinayaka)