ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന 'ജനഗണമന' എന്ന സിനിമക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പൂര്‍ണമായും തിരുവനന്തപുരത്താണ് ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമയെന്നും സൂചനയുണ്ട്.
ഗിരീഷ് ഗംഗാധരനും ജോമോന്.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശ്രീനാഥിൻ്റെതാണ് തിരക്കഥ. കലാസംവിധാനം അജയൻ ചാലിശ്ശേരിയും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ആേൻറാ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്. ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം.
Prithviraj will play the role of the investigating officer in the cold case