---
title: "വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി"
english_title: "Megastar Mammootty to wear producer's shirt again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3377/megastar-mammootty-to-wear-producers-shirt-again"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c53cbd88c5_mammootty.jpg"
keywords: []
---

# വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി

> **Lead Summary:** വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി . പുതിയ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയാണ്.

## Article Content

വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി . പുതിയ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയാണ്.

ഇപ്പോള്‍ നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിലഭിനയിച്ച് വരികയാണ് മമ്മൂട്ടി. എറണാകുളത്തും, വാഗമണ്ണിലുമായി ഒക്ടോബര്‍ പകുതിയോടെ പുഴുവിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. തുടര്‍ന്ന് ലിജോയുടെ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും.

ഈ പ്രോജക്ടിന്റെയും മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണക്കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. എം.ടി. വാസുദേവന്‍നായരുടെ ചെറുകഥകളെ ആസ്പദമാക്കി നെറ്റ് ഫ്‌ളിക്‌സ് ഒരുക്കുന്ന സീരീസിലെ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നതും ലിജോ ജോസ് പെല്ലിശ്ശേരിയാണ്.

ഈ ചിത്രവും ഈ വര്‍ഷമുണ്ടാകുമെന്നറിയുന്നു. കെ. മധു – എസ്.എന്‍. സ്വാമി ടീമൊരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തില്‍ നവംബറിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയുടെ സംവിധായകന്‍ നിസാം ബഷീറും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്.

മമ്മൂട്ടി നിര്‍മ്മിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമായിരിക്കും. നേരത്തേ പ്‌ളേ ഹൗസിന്റെ ബാനറില്‍ ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടി നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3377/megastar-mammootty-to-wear-producers-shirt-again)