---
title: "ജിമ്മില്‍ പോവുന്നത് പുരുഷന്മാരെ കാണാനാണ്; ലാറ ദത്ത"
english_title: "Going to the gym to see men; Laura Dutta"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33734/going-to-the-gym-to-see-men-laura-dutta"
published_at: "2022-03-24T20:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c82ffe49d4_lara.jpg"
keywords: []
---

# ജിമ്മില്‍ പോവുന്നത് പുരുഷന്മാരെ കാണാനാണ്; ലാറ ദത്ത

> **Lead Summary:** 2000 ത്തില്‍ മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ലാറ ദത്ത. മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയ ലാറ തുടക്കത്തില്‍ തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചത്. പിന്നീടി ഹിന്ദിയിലേക്ക് എത്തിയതോടെയാണ് ബോളിവുഡില്‍ തരംഗമായി മാറുന്നത്. 

## Article Content

2000 ത്തില്‍ മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ലാറ ദത്ത. മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയ ലാറ തുടക്കത്തില്‍ തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചത്. പിന്നീടി ഹിന്ദിയിലേക്ക് എത്തിയതോടെയാണ് ബോളിവുഡില്‍ തരംഗമായി മാറുന്നത്. 

മുന്‍പൊരിക്കല്‍ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ലാറ എത്തിയിരുന്നു. നടി ബിപാഷ ബസുവിനൊപ്പമാണ് ലാറ ആ ഷോ യിലേക്ക് എത്തിയത്. അവതാരകന്റെ കുഴപ്പിക്കുന്നചോദ്യങ്ങള്‍ക്കുള്ള ഉത്തരം രസകരവുമായി തന്നെ നടി പറഞ്ഞിരുന്നു. അതിലൊന്ന് ജിമ്മില്‍ പോവുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തിയതാണ്. ലാറയുടെ മറുപടി കരണിനെ ചിരിപ്പിച്ചിരുന്നു. 

**

ഒരിക്കല്‍ ജിമ്മില്‍ വെച്ച് ലാറയ്ക്ക് പരിക്ക് പറ്റിയിരുന്നു. ഇതേ കുറിച്ചാണ് ഷോ യില്‍ സംസാരിച്ച് തുടങ്ങിയത്. താന്‍ ജിമ്മില്‍ പോകുന്നത് സുന്ദരരായ പുരുഷന്മാരെ പരിശോധിക്കാന്‍ മാത്രമാണെന്നാണ് നടി പറഞ്ഞത്. 'നോ എന്‍ട്രി' എന്ന സിനിമയുടെ ചിത്രീകരണത്തനിടയില്‍ ജിമ്മില്‍ പോയതടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് നടി പറഞ്ഞത്.

ലാറയുടെ വാക്കുകളിങ്ങനെയാണ്... **

ട്രെഡ് മില്ലില്‍ ഓടുന്നതിലുള്ള നടിമാരുടെ അഭിനിവേശത്തെ കുറിച്ചാണ് കരണ്‍ ചോദിച്ചത്. 'എനിക്ക് അതേ പറ്റി വലിയ ധാരണ ഇല്ലായിരുന്നു. എനിക്ക് ജിമ്മില്‍ പോകാന്‍ ഇഷ്ടമായിരുന്നു. കാരണം അവിടെ വര്‍ക്കൗട്ട് ചെയ്യുന്ന ആണുങ്ങളെ നോക്കി നില്‍ക്കാമല്ലോ എന്നായി ലാറ'.

സല്‍മാന്‍ ഖാന്‍ തങ്ങളുടെ കൂടെ അന്ന് വര്‍ക്കൗട്ട് ചെയ്തിരുന്നു. 'ജിമ്മില്‍ പോയി നല്ല പുരുഷന്മാരെ കാണുന്നത് ഒരു പ്രചോദനമാണ്' എന്നും ലാറ പറഞ്ഞു. നടിയുടെ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുരുഷന്മാരെ പോലെ തന്നെ വായിനോക്കാൻ സ്ത്രീകളും മുന്നിലുണ്ടല്ലേ എന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്. 

മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടി കൊണ്ടാണ് ഹിന്ദിയില്‍ ആദ്യ സിനിമയുമായി ലാറ എത്തിയത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ റിലീസ് ചെയ്ത ബെല്‍ ബോട്ടം ആണ് ലാറയുടേതായി അവസാനമെത്തിയ ചിത്രം. അതില്‍ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷമാണ് നടി ചെയ്തത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/33734/going-to-the-gym-to-see-men-laura-dutta)